സെയ്തലവിയെ താൻ ചതിച്ചിട്ടില്ലെന്ന് നാലാംമൈൽ സ്വദേശി അഹമ്മദ്.
മുമ്പ് ലോട്ടറി വിൽപ്പന ഉണ്ടായിരുന്നു. എന്നാൽ സെയ്തലവിയ്ക്ക് താൻ ലോട്ടറി എടുത്തു നൽകിയിട്ടില്ല എന്നും, സെയ്‌തലവിയ്ക്കാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നു താൻ പറഞ്ഞിട്ടില്ല എന്നും അഹമ്മദ് വ്യക്തമാക്കി.
സെയ്തലവിയോട് പരിചയം മാത്രമാണുള്ളത്,
ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് അയച്ചു നൽകിയെങ്കിലും സെയ്തലവിയ്ക്കാണ് സമ്മാനം ലഭിച്ചതെന്നു പറഞ്ഞിട്ടില്ല. ഇന്നലെ നാലരയ്ക്കാണ് സെയ്‌തലിയ്ക്ക് വാട്സപ്പിൽ ഫോർവേഡ് ആയി ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന്റെ ഫോട്ടോ അയച്ചു നൽകിയത്. എന്നാൽ സെയ്‌തലവിയ്ക്കാണ് ബമ്പർ പ്രൈസ് അടിച്ചതെന്നു പറഞ്ഞിട്ടില്ല എന്നുമാണ് അഹമ്മദ് ന്റെ പ്രതികരണം.
ഗൾഫിൽ ജോലി ചെയ്യുന്ന സെയ്‌തലവി നാട്ടിലുള്ള ഒരു സുഹൃത്താണ് തനിക്ക് ടിക്കറ്റ് എടുത്തു നൽകിയതെന്ന് പ്രതികരിച്ചിരുന്നു.
വാട്സ്ആപ് വഴിയാണ് ഈ ടിക്കറ്റ് വാങ്ങിയത്. ഗൂഗിൾ പേ വഴിയാണ് പണം നൽകിയത്. നാലാം മൈൽ സ്വദേശിയായ അഹമ്മദ് ന്റെ കൈവശം ഈ ടിക്കറ്റ് ഉണ്ടെന്നുമായിരുന്നു സെയ്‌തലവിയുടെ പ്രതികരണം.
എന്നാൽ ഇതിനെയെല്ലാം തള്ളിക്കൊണ്ടാണ് അഹമ്മദ് രംഗത്ത് വന്നത്.
സെയ്‌തലവിക്കയച്ച വാട്സപ്പ് സന്ദേശങ്ങളും അഹമ്മദ് മാധ്യമങ്ങൾക്ക് മുമ്പിൽ കാണിച്ചു. സെയ്‌തലവിയ്ക്കെതിരെ പോലീസിൽ മാനനഷ്ട്ടക്കെസ് നൽകുന്ന കാര്യം ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും അഹമ്മദ് വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.