ഓണം ബംബറിലെ രണ്ടാം സമ്മാനം 5 പൊലീസുകാർക്ക്

ഓണം ബംബറിലെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ 5 പൊലീസുകാർക്ക്. വടകര റൂറൽ എസ്പി ഓഫീസിലെ അഞ്ച് പേർ ചേർന്നെടുത്ത ടിക്കറ്റാണ് സമ്മാനാർഹമായത്. ടിക്കറ്റ്, ഇവർ മേപ്പയ്യൂർ കേരള ഗ്രാമീൺ ബാങ്ക് ശാഖയിൽ ഏല്പിച്ചു.

വടകര റൂറൽ എസ് പി ഓഫീസിൽ സ്ഥിരമായി ലോട്ടറി വില്പനയ്ക്കെത്തുന്ന സന്തോഷിൽ നിന്ന് എടുത്ത ടിക്കറ്റിനാണ് ഓണം ബംബർ രണ്ടാം സമ്മാനം ലഭിച്ചത്. പൊലീസുകാരായ ചന്ദ്രൻ, വൈശാഖ്, ദിജേഷ്, അജിത്ത്. രമേശൻ എന്നിവർ ചേർന്ന് എടുത്ത TC 537460 നമ്പർ ലോട്ടറിയാണ് സമ്മാനാർഹമായത്. അഞ്ച് പേർ ചേർന്ന് 5 ടിക്കറ്റെടുത്തിരുന്നു.

നറുക്കെടുപ്പിൽ രണ്ടാം സമ്മാനമായ ഒരു കോടി ലഭിച്ച വിവരം സന്തോഷ് പറഞ്ഞാണ് ഇവർ അറിഞ്ഞത്. ടിക്കറ്റെടുക്കുമ്പോൾ സന്തോഷിനെ സഹായിക്കുക കൂടിയായിരുന്നു ലക്ഷ്യമെന്ന് ദിജേഷ് പറഞ്ഞു. സമ്മാനാർഹമായ ടിക്കറ്റ് കേരള ഗ്രാമീൺ ബാങ്കിന്റെ മേപ്പയ്യൂർ ശാഖയിൽ ഏൽപ്പിച്ചു.

സീരിയൽ നമ്പർ തെറ്റി സമ്മാനം ലഭിക്കാതെ പോയവരും ഓഫീസിലുണ്ട്. എല്ലാവരും ചേർന്ന് ആഹ്ലാദം പങ്കിട്ടു. വൈശാഖ്, ദിജേഷ്, അജിത്ത് എന്നിവർ സ്പെഷ്യൽ ബ്രാഞ്ചിലാണ് ജോലി ചെയ്യുന്നത്. ചന്ദ്രൻ, രമേശൻ എന്നിവർ പൊലീസ് ഡ്രൈവർ തസ്തികയിലും. ആകെ 6 ടിക്കറ്റിനാണ് ഇത്തവണ രണ്ടാം സമ്മാനമായ 1 കോടി വീതം ലഭിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News