കരുത്തോടെ കർഷകർ; ഭാരത് ബന്ദിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ഈ മാസം ഇരുപത്തി ഏഴിനാണ് ഭാരത് ബന്ദ്. രാജ്യവ്യാപകമായി സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ് കർഷക സംഘടനകൾ.

കർഷക സമരത്തിൻ്റെ മൂന്നാം ഘട്ട പ്രഖ്യാപനമാണ് മുസഫർ നഗറിൽ ഉയർന്നത്. ഇതിൻ്റെ ഭാഗമായിയാണ് കർഷക സംഘടനകൾ രാജ്യവ്യാപകമായി ഭാരത്ബന്ദ് പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് അവസാനവട്ട യോഗങ്ങൾ സംഘടിപ്പിക്കുകയാണ് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കർഷക സംഘടനകൾ. ബിജെപിയ്ക്ക് എതിരായ തുറന്ന പോരിനാണ് മൂന്നാം ഘട്ടത്തിൽ കർഷക സംഘടനകൾ ആഹ്വാനം നടത്തിയിരിക്കുന്നത്.

ഭാരത് ബന്ദിന് ബിജെപി വിരുദ്ധ ചേരിയിൽ ഉള്ള കക്ഷികളെ കർഷക സംഘടനകൾ ഭാരത് ബന്ദിന് ഭാഗമാകാൻ ക്ഷണിച്ചിട്ടുണ്ട്. തൊഴിലാളി സംഘടനകളിൽ നിന്നും സമൂഹത്തിൻ്റെ നാനാ തുറകളിൽ നിന്നും ഉള്ളവരെ കർഷകർ പരിപാടികൾ ചർച്ച ചെയ്യാൻ ഉള്ള യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഉത്തർ പ്രദേശിലെ യോഗങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ബിജെപി പ്രതിരോധത്തിൻ്റെ അടിവേര് അറുക്കുമെന്ന് കർഷകർ പ്രഖ്യാപിച്ച ഉത്തർപ്രദേശിലായിരുന്നു കേന്ദ്ര സർക്കാരിന് എതിരായ ഭാരത് ബന്ദ് പരിപാടികൾ ചർച്ച ചെയ്യാൻ ആദ്യമായി ചേർന്ന യോഗം.

മഹാരാഷ്ട്രയിലെ മുംബെയിൽ നടക്കാനിരിക്കുന്ന അടുത്ത യോഗങ്ങളിൽ വിവിധ പാർട്ടികളിലെ വർഗ്ഗ ബഹുജന വിഭാഗങ്ങളിലെ നേതാക്കൾ പങ്കെടുക്കും. എഐകെഎസ് ദേശീയ പ്രസിഡൻ്റ് അശോക് ധവളെ അധ്യക്ഷനാകുന്ന ചടങ്ങിൽ വിവിധ കർഷക സംഘടന നേതാക്കൾ പങ്കെടുക്കും. ഇടതുപക്ഷ പാർട്ടികൾ ഉൾപ്പടെ പ്രതിപക്ഷ സംഘടനകൾ ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News