‘അവരുടെ പ്രസ്ഥാനത്തിന് വോട്ട് ചെയ്യില്ലെന്ന് അറിഞ്ഞു കൊണ്ടാണ് സിപിഐഎമ്മുക്കാർ എല്ലാ സഹായവും ചെയ്തത്’ അതാണ് കോൺഗ്രസ്സ് കണ്ട് പഠിക്കേണ്ടത്; പ്രൊഫ. മുഹമ്മദ് അഹമ്മദ്

കോൺഗ്രസ് കേഡർ പാർട്ടിയാകാനല്ല ജനങ്ങൾക്കൊപ്പം നിൽക്കാനാണ് ശ്രമിക്കേണ്ടതെന്ന് പ്രൊഫസർ മുഹമ്മദ് അഹമ്മദ്.കോൺഗ്രസ്സുകാരനായ തന്നെ അസുഖബാധിതനായി കിടന്നപ്പോൾ സ്വന്തം പാർട്ടിക്കാർ തിരിഞ്ഞു നോക്കിയില്ലെന്നും ഭക്ഷണവും മരുന്നുമായി എത്തിയത് സി പി ഐ എമ്മുകാരാണെന്നും മുഹമ്മദ് അഹമ്മദ് പറഞ്ഞു.

ദേശീയ പ്രസ്ഥാനത്തിൻ്റെ പാരമ്പര്യം മറന്ന കോൺഗ്രസ്സ് ജനങ്ങളിൽ നിന്ന് ഏറെ അകന്ന് പോയെന്ന് ഗാന്ധിയനും കോൺഗ്രസ്സ് അനുഭാവിയുമായ പ്രൊഫസർ മുഹമ്മദ് അഹമ്മദ് പറഞ്ഞു.കേഡറും സെമി കേഡറുമാകാനല്ല കോൺഗ്രസ്സ് തയ്യാറാകേണ്ടത്. ജനങ്ങൾക്ക് ഒപ്പം നിൽക്കാനാണ് കോൺഗ്രസ്സ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വർഷമായി അസുഖബാധിതനായി കിടന്നപ്പോൾ കോൺഗ്രസ്സുകാരനായ തന്നെ സ്വന്തം പാർട്ടിക്കാർ തിരിഞ്ഞു നോക്കിയില്ല. ഭക്ഷണവും മരുന്നും എത്തിച്ചു തന്നത് സി പി ഐ എം, ഡിവൈഎഫ്ഐ പ്രവർത്തകരാണ്. അവരുടെ പ്രസ്ഥാനത്തിൽ ഒരിക്കലും ഞാൻ ചേരില്ലെന്നും വോട്ട് ചെയ്യില്ലെന്നും അറിഞ്ഞു കൊണ്ടാണ് എല്ലാ സഹായങ്ങളും എത്തിച്ചു നൽകിയത്.അതാണ് കോൺഗ്രസ്സ് കണ്ട് പഠിക്കേണ്ടതെന്നും പ്രൊഫസർ മുഹമ്മദ് അഹമ്മദ് പറഞ്ഞു.

പയ്യന്നൂർ കോളേജിലെ മുൻ പ്രൊഫസറും കേരള ഫോക് ലോർ അക്കാദമി ചെയർമാനുമായിരുന്ന പ്രൊഫ മുഹമ്മദ് അഹമ്മദ് ഇപ്പോൾ കണ്ണൂർ പഴയങ്ങാടിയിലെ വീട്ടിൽ വിശ്രമത്തിലാണ്.മത സൗഹാർദ്ദത്തിനും മദ്യവർജനത്തിനും കോൺഗ്രസ്സ് പ്രസ്ഥാനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹം സ്വന്തം പാർട്ടി നന്നാകണമെന്ന ആഗ്രഹം കൊണ്ടാണ് ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നതെന്നും വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel