മുഖ്യമന്ത്രിക്കസേരയെ ചൊല്ലി ചേരിപ്പോര് രൂക്ഷം; രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് പ്രതിസന്ധിയിൽ

പഞ്ചാബിന് പിന്നാലെ രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ അധികാര തർക്കം കോൺഗ്രസ് നേതൃത്വത്തിന് കൂടുതൽ തലവേദനയാകുന്നു..ഇതോടെ രാജസ്ഥാനിൽ മന്ത്രിസഭ വിപുലീകരിച്ചേക്കും. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ആശയ വിനിമയം നടത്തിയതായാണ് വിവരം. അതേസമയം ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനെ മാറ്റണമെന്ന ആവശ്യത്തിൽ ടിഎസ് സിംഗ് ദിയോ ഉറച്ച് നിൽക്കുയാണ്

പഞ്ചാബിൽ ആഭ്യന്തര കലഹം തുടരുന്നതിനിടയാണ് മുതിർന്ന നേതാവ് അമരിന്ദർ സിംഗിനോട് ഹൈക്കമാന്റ് രാജി ആവശ്യപ്പെട്ടത്. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രണ്ട് ഉപമുഖ്യമന്ത്രിമാരെ അടക്കം ഉൾപ്പെടുത്തുകയും ചെയ്തു. എന്നാൽ കോണ്ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ അധികാരത്തർക്കം നേതൃത്വത്തിന് വലിയ തലവേദനയാകുന്നു. ഇതോടെ ഛത്തിസ്ഗഡിലും രാജസ്ഥാനിലും ഹൈക്കമാന്റിന്റെ ഇടപെടൽ ഉണ്ടാകുമെന്നാണ് വിവരം.

രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ചേരിപ്പോര് തുടരുന്ന സാഹചര്യത്തിൽ മന്ത്രിസഭയിൽ അഴിച്ചു പണി നടത്തിയേക്കുമെന്നാണ് സൂചന.പഞ്ചാബിൽ മുഖ്യമന്ത്രിയെ മാറ്റാൻ ഹൈക്കമാൻഡ് തയ്യാറായതിനെ തുടർന്ന് സമ്മർദം ശക്തമാക്കുകയാണ് ഇരു സംസ്ഥാനങ്ങളിലെയും വിമതർ. മന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിഅശോക് ഗെഹ്ലോട്ടുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ആശയ വിനിമയം നടത്തിയതായാണ് വിവരം.

ഛത്തീസ്ഗഡിൽ രണ്ടര വർഷത്തിന് ശേഷം അധികാര കൈമാറ്റം നടത്താമെന്ന വാക്കു പാലിക്കാൻ മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനോട് നേതൃത്വം ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോർട്ടുണ്ട്.ബാഗേലിനെ മാറ്റിയില്ലെങ്കിൽ രാജിവെക്കുമെന്ന്അടുത്ത മുഖ്യമന്ത്രിയാകേണ്ട ആരോഗ്യ മന്ത്രി ടിഎസ് സിംഗ് ദിയോ ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്..കഴിഞ്ഞ ദിവസം ടി എസ് സിങ് ദില്ലിയിൽ നേരിട്ട് എത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here