ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ ജീവനക്കാരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ

കൗൺസിൽ പിരിച്ചുവിടാൻ നോട്ടിസ് നൽകിയ പന്തളം നഗരസഭയിൽ ജീവനക്കാരുടെ ഭാഗത്തു ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. സെക്രട്ടറി എസ്. ജയകുമാർ സർക്കാരിന് കൈമാറിയ പരാതിയിൽ ഉദ്യോഗസ്ഥരും വ്യാപക ക്രമക്കേടിന് ഒത്താശ ചെയ്തതായി സൂചിപ്പിച്ചിട്ടുണ്ട്.

ബിജെപി നിയന്ത്രണത്തിലുള്ള പന്തളം നഗരസദയിലെ ഭരണസ്തംഭനം തുടരുകയാണ്. കൗൺസിലിനെതിരെ നോട്ടീസ് നൽകിയ ശേഷം അവധിയിൽ പ്രവേശിച്ച സെക്രട്ടറി എസ്.ജയകുമാർ ഉദ്യോഗസ്ഥ തല വീഴ്ച്ചകളും പിന്നാലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു കഴിഞ്ഞു.

ഫയലുകളിൽ പലതിലും തിരിമറി നടത്തി ഉദ്യോഗസ്ഥർ നിയമവിരുദ്ധമായ വഴിയിലൂടെ പലരെയും സഹായിച്ചു. നഗരത്തിലെ 9 കെട്ടിടങ്ങൾ ചട്ടം ലംഘിച്ചു തുടങ്ങിയവ പരാതിയിൽ അക്കമിട്ടു നിരത്തിയിട്ടുണ്ട്.

കൂടാതെ അനധികൃത കെട്ടിടങ്ങളെ സംബന്ധിച്ച് ജില്ലാ കളക്ടർ, ഓംബുഡ്സ്മാൻ ,ലോകായുക്ത, മലിനീകരണ നിയന്ത്രണ ബോർഡ്, വിജിലൻസ് , എന്നിവരെയും അറിയിച്ചു.അതേസമയം സെക്രട്ടറി പദവിയിൽ നിന്നു മാറിയാലും ഈ നടപടികൾ ഫയലുകൾക്ക് അഴിയാക്കുരുക്കാകുന്ന തരത്തിലാണ് സെക്രട്ടറിയുടെ നീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News