പ്ലസ് വൺ പരീക്ഷയ്ക്കായുള്ള ഒരുക്കങ്ങൾ വിലയിരുത്തി വിദ്യാഭ്യാസ വകുപ്പ്

പ്രതീകാത്മക ചിത്രം

പ്ലസ് വൺ പരീക്ഷയ്ക്കായുള്ള ഒരുക്കങ്ങൾ വിലയിരുത്തി വിദ്യാഭ്യാസ വകുപ്പ്. സ്കൂളും ക്ലാസ് മുറികളും നാളെയോടു കൂടി അണുവിമുക്തമാക്കാൻ വിദ്യാഭ്യാസമന്ത്രി നിർദേശം നൽകി. പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ചാകും പരീക്ഷ.

ഈ മാസം 24ന് ഒന്നാം വർഷ ഹയർ സെക്കന്ററി, വോക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ മന്ത്രി ഉന്നതതല യോഗം വിളിച്ച് കാര്യങ്ങൾ വിലയിരുത്തിയത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകും പരീക്ഷ നടത്തുക.

പരീക്ഷാ ഹാൾ, ഫർണിച്ചർ, സ്കൂൾ പരിസരം തുടങ്ങിയവ ശുചിയാക്കാനും നാളെയോടു കൂടി അണുവിമുക്തമാക്കാനും സ്കൂളുകൾക്ക് നിർദേശം നൽകി. ഇതിനായി ആരോഗ്യവകുപ്പ്,പിടിഎ, സന്നദ്ധസംഘടനകൾ, ഫയർഫോഴ്സ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹായം പ്രയോജനപ്പെടുത്താം.

വിദ്യാർത്ഥികൾക്ക് ഒരു കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രവേശന കവാടത്തിൽ തന്നെ സാനിറ്റൈസർ നൽകാനും തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കാനും സംവിധാനമുണ്ടാകും. വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമല്ല.പരീക്ഷയ്ക്ക് മുമ്പും ശേഷവും വിദ്യാർഥികൾ കൂട്ടം കൂടുന്നില്ലെന്ന് ഉറപ്പാക്കും.കൊവിഡ് പോസിറ്റീവായ വിദ്യാർത്ഥികൾക്കും ക്വാറന്റൈനിലുള്ളവർക്കും പരീക്ഷ എഴുതാൻ പ്രത്യേക സംവിധാനം ഉണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News