കോഴിക്കോട് സ്ത്രീകളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് അശ്ലീല സന്ദേശങ്ങൾ അയ്ക്കുന്നുവെന്ന് പരാതി

സ്ത്രീകളുടേയും പെൺകുട്ടികളുടേയും പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് അശ്ലീല സന്ദേശങ്ങൾ അയ്ക്കുകയും, ഫോട്ടോയും വിവരങ്ങളും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായും പരാതി. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് കളരിക്കണ്ടി ഭാഗങ്ങളിലാണ് സ്ത്രീകളുടേയും , വിദ്യാർത്ഥിനികളുടേയും പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ച് അവരുടെ സുഹൃത്തുക്കൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊർജിതമാക്കി.

കഴിഞ്ഞ ദിവസം രാവിലെ ആനയാംകുന്ന് പ്രദേശത്തെ വിദ്യാർഥിനിക്കാണ് ആദ്യം മെസേജ് വന്നത്. പ്രദേശവാസിയായ പത്താം ക്ലാസുകാരിയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ചാണ് കൂട്ടുകാരികൾക്കെല്ലാം അശ്ലീല സന്ദേശമയച്ചിരിക്കുന്നത്. സുഹൃത്തുക്കൾ വിളിച്ചപ്പോഴാണ് താൻ ഇത് അറിയുന്നതെന്നും അപ്പോൾ തന്നെ എല്ലാവർക്കും ഈ മെസേജുകൾ അയക്കുന്നത് താനല്ല എന്ന വിവരം കൈമാറിയതായും പെൺകുട്ടി പറഞ്ഞു.

സന്ദേശങ്ങൾക്ക് മറുപടിയും ഫോട്ടോയും ചോദിച്ച് ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളും ലഭിച്ചവരുമുണ്ട്.തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ എന്ന വ്യാജേനെ നിരവധി വിദ്യാർഥികൾക്ക് ഇതുപോലെ മെസേജ് അയച്ച് അവരുടെ ഫോട്ടോയും ഫോൺ നമ്പറും ശേഖരിച്ചുവെന്നും വിദ്യാർഥിനി പറയുന്നു.

ഇതിനകം നിരവധി വിദ്യാർഥികൾക്ക് കൂട്ടുകാരികളുടെ പ്രൊഫൈൽ ഫോട്ടോയുള്ള അക്കൗണ്ടുകളിൽ നിന്നും അശ്ലീല മെസേജുകൾ വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പത്തോടെ എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ പേരിൽ അയൽവാസിയായ സ്ത്രീയ്ക്ക് വീഡിയോ കോൾ വന്നതായും പരാതിയുണ്ട്. ഏതായാലും ഈ വ്യാജ വിരുതനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel