ശബരിമല തീർത്ഥാടന കാലം സുഗമമാകുമെന്ന പ്രതീക്ഷയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും,തീർത്ഥാടകരും

ശബരിമലയിൽ ഇത്തവണ തീർത്ഥാടന കാലം സുഗമമാകുമെന്ന പ്രതീക്ഷയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്. നവംബർ 16 ന് മണ്ഡലകാലം ആരംഭിക്കാനിരിക്കേ ബോർഡ് യോഗത്തിന് മുൻപേ തന്നെ ഒരുക്കങ്ങൾ ആരംഭിച്ചു.

കൊവിഡ് ആശങ്കകൾ തീർത്ഥാടന കാലത്തെ പിന്നോട്ടടിക്കില്ലെന്ന പ്രതീക്ഷയിലാണ് തീർത്ഥാടകരും, ദേവസ്വം ബോർഡ് . തീർഥാടന മുന്നൊരുക്കങ്ങളുടെ ഭാഗമായി അവലോകന യോഗം ചേർന്നിട്ടില്ലെങ്കിലും ഒരുക്കങ്ങൾ തകൃതിയായി തുടങ്ങി കഴിഞ്ഞു. ആദ്യപടിയായി നിലയ്ക്കൽ മുതൽ സന്നിധാനം വരെ അഗ്നിശമന സേനാവിഭാഗം പരിശോധന നടത്തി.

രോഗവ്യാപന പശ്ചാത്തലത്തിൽ തീർത്ഥാടകർക്ക് ഒരുക്കേണ്ട സുരക്ഷയെക്കുറിച്ചും ജീവനക്കാർക്കായുള്ള ക്രമീകരണങ്ങളും വിലയിരുത്തി. റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറും. തീർത്ഥാടകർക്ക് താമസത്തിന് നൽകുന്ന മുറികളുടെ അറ്റകുറ്റപ്പണി തൽക്കാലം മാറ്റിവെക്കും. കൊവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ രാത്രി താമസം അനുവദിക്കുകയില്ല. പമ്പ മുതൽ സന്നിധാനം വരെ ബാരിക്കേഡ് ബലപ്പെടുത്തുന്ന ജോലി ഉടൻ പൂർത്തിയാകും.

അപ്പം, അരവണ പ്രസാദങ്ങളുടെ നിർമാണത്തിനാവശ്യമായ സാധനങ്ങളുടെ ടെൻഡർ നടപടികൾ കഴിഞ്ഞു. നാളികേരം, വെടിവഴിപാട്, ഭക്ഷണശാലകൾ എന്നിവയ്ക്കുള്ള ലേലത്തിൻ്റെ വിജ്ഞാപനം ബോർഡ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, മല ചവിട്ടുന്ന തീർത്ഥാടകരുടെ ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്ത് ഓക്സിജൻ പാർലർ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News