റോഡിൽ പരിക്കേറ്റ് കിടന്ന വൃദ്ധനെ ആശുപത്രിയിൽ എത്തിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

കൊല്ലത്ത് അപകടത്തിൽപെട്ട വൃദ്ധന് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.സൈക്കിൾ യാത്രക്കാരനായ കൊല്ലം കുരീപ്പുഴ സ്വദേശി തുളസീധരനെയാണ് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ആശുപത്രിയിൽ എത്തിക്കാൻ മന്ത്രി തയാറായത്.രക്ഷാ പ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു.

ഇന്നലെ വൈകീട്ട് 7 മണിയോടെ കരുനാഗപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ബൈപാസിൽ കൊല്ലം കുരീപ്പുഴ പാലത്തിനു സമീപം സൈക്കിൾ യാത്രക്കാരൻ റോഡിൽ പരിക്കേറ്റ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ കാർ നിർത്തി പുറത്തിറങ്ങി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

പൈലറ്റായി വന്ന പൊലീസുകാർ പരിക്കേറ്റ തുളസീധരനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.ഓട്ടൊ റിക്ഷയിൽ പരിക്കേറ്റ തുളസീധരനെ ആശുപത്രിയിലേക്ക് പൊലീസുകാർക്കൊപ്പം കയറ്റി വിട്ടതിനു ശേഷമാണ് മന്ത്രി റോഷി അഗസ്റ്റിൻ മടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News