സംസ്ഥാനത്ത് തിയേറ്ററുകളും ഓഡിറ്റോറിയവും തുറക്കാൻ ആലോചന; മന്ത്രി സജി ചെറിയാൻ

സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാൻ. തിയേറ്റർ, ഓഡിറ്റോറിയം എന്നിവ തുറക്കുന്ന കാര്യം സർക്കാർ അടുത്ത ഘട്ടത്തിൽ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. “തിയേറ്ററും ഓഡിറ്റോറിയവും തുറക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കും.

അടുത്ത ഘട്ടത്തില്‍ പരിശോധന നടത്തും. ടിപിആര്‍ കുറയുന്നുണ്ട്. ആശ്വാസകരമാണ് കേരളത്തിലെ സ്ഥിതിയെന്ന് സജി ചെറിയാന്‍ പറഞ്ഞു. തിയറ്ററുകള്‍ തുറക്കണമെന്ന ആവശ്യം ചലച്ചിത്ര പ്രവര്‍ത്തകര്‍ നിരന്തരം ഉന്നയിക്കുന്നുണ്ട്. നേരത്തെ കൊവിഡ് ഒന്നാം തരംഗം കുറഞ്ഞപ്പോള്‍ തിയേറ്ററുകൾ തുറക്കുകയുണ്ടായി.

വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമായതോടെ തിയേറ്ററുകള്‍ അടയ്ക്കുകയായിരുന്നു. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇപ്പോള്‍ സിനിമകള്‍ റിലീസ് ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News