ക്ലബ്ബ് ഹൗസിൽ സഭ്യതയില്ലാത്ത റൂമുകൾ: പൊലീസ് നിരീക്ഷണം ശക്തമാക്കുന്നു

സമൂഹ മാധ്യമമായ ക്ലബ്ബ് ഹൗസിൽ സഭ്യതയില്ലാത്ത റൂമുകൾ ഉണ്ടെന്ന് പൊലീസ് . ലൈംഗിക ചാറ്റുകള്‍ക്കും വിഡിയോകള്‍ക്കും ക്ലബ് ഹൗസില്‍ ഗ്രൂപ്പുകളുണ്ടെന്നും ഇത്തരത്തിലുള്ള റൂമുകള്ളിൽ നിരീക്ഷണം ശക്തമാക്കുന്നുവെന്നും പൊലീസ്.

സമൂഹത്തില്‍ ഭിന്നിപ്പും സ്പര്‍ദ്ധയും വളര്‍ത്തുന്ന തരത്തിലും യുവജനങ്ങളെ വഴിതെറ്റിക്കുന്ന രീതിയിലും ക്ലബ് ഹൗസുകള്‍ ആക്ടീവാണ്. ഇത്തരം റൂമുകള്‍ സംഘടിപ്പിക്കുന്ന മോഡറേറ്റര്‍, സ്പീക്കര്‍/ഓഡിയോ പാനലുകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ചര്‍ച്ച നടത്തുന്ന ക്ലബ്ബ് ഹൗസ് റൂമുകളില്‍ ഷാഡോ പൊലീസിന്റെ നിരീക്ഷണം ഉണ്ടായിരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. യുവജനങ്ങളെ വഴിതെറ്റിക്കുന്ന തരത്തിലുള്ള റൂമുകളും പൊലീസ് നിരീക്ഷണത്തിലാണ്.

ഇത്തരത്തില്‍ ചര്‍ച്ച നടത്തുന്ന മോഡറേറ്റര്‍ സ്പീക്കര്‍/ഓഡിയോ പാനലുകള്‍ക്കെതിരെ കേസ് എടുക്കുമെന്നും കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News