പാലക്കാട് ചോറോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ മോഷണം

പാലക്കാട് ചോറോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ മോഷണം. തിടപ്പള്ളിക്കകത്ത് സൂക്ഷിച്ചിരുന്ന തിരുവാഭരണം കവർന്നു , അലമാര തകർത്താണ് ആഭരണങ്ങൾ കവർന്നത്.

വഴിപാടായി ലഭിച്ച 60 ളം സ്വർണ്ണ താലികളും, 14 സ്വർണ്ണ പൊട്ടുകളും 16 വെള്ളി താലികളും നഷ്ടപ്പെട്ടതായി നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. രാവിലെ സെക്രട്ടറി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

വഴിപാടു കൗണ്ടറിലെ അലമാരയും കുത്തി തുറന്നിട്ടുണ്ട്.. എന്നാൽ ഭണ്ടാരങ്ങൾ തുറക്കാൻ കഴിഞ്ഞിട്ടില്ല.ഷൊർണൂർ പൊലീസെത്തി സ്ഥലത്ത് പരിശോധന നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here