കണ്ണൂർ തളിപ്പറമ്പിൽ മുസ്ലീംലീഗ് പിളർന്നു; സമാന്തര കമ്മിറ്റികൾ രൂപീകരിച്ചു

കണ്ണൂർ തളിപ്പറമ്പിൽ മുസ്ലിം ലീഗ് പിളർന്നു.ഒരു  വിഭാഗം സമാന്തര കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. മുൻ മുൻസിപ്പൽ ചെയർമാൻ മഹമ്മൂദ് അള്ളാകുളത്തെ അനുകൂലിക്കുന്നവരാണ് സമാന്തര കമ്മറ്റി രൂപീകരിച്ചത്.യൂത്ത് ലീഗ്, വനിത ലീഗ് ഉൾപ്പെടെ പോഷക സംഘടനകൾക്കും സമാന്തര കമ്മറ്റി രൂപീകരിച്ചു.

ഏറെ നാളായി കണ്ണൂർ ജില്ലയിലെ മുസ്ലീം ലീഗിൽ നിലനിൽക്കുന്ന ആഭ്യന്തര പ്രശ്നങ്ങളാണ്   തളിപ്പറമ്പിൽ പാർട്ടിയുടെ പിളർപ്പിലേക്ക് നയിച്ചത്.ഗ്രൂപ്പ് പ്രശ്നങ്ങളെ തുടർന്ന് മുൻസിപ്പൽ കമ്മിറ്റി മരവിച്ച നടപടി ജില്ലാ കമ്മറ്റി റദ്ദാക്കിയതിന് പിന്നാലെയാണ് പിളർപ്പ്.കഴിഞ്ഞ ദിവസം ജില്ലാക്കമ്മറ്റി ഓഫീസിൽ നേതാക്കളെ ബന്ദികളാക്കി വച്ചായിരുന്നു ഒരു വിഭാഗം മരവിപ്പിച്ച കമ്മറ്റി പുനസ്ഥാപിക്കുമെന്ന തീരുമാനം എഴുതി വാങ്ങിയത്.

ഇതിൽ പ്രതിഷേധിച്ചാണ് മറുവിഭാഗം പാർട്ടി വിടുകയും സമാന്തര കമ്മറ്റി രൂപീകരിക്കുകയും ചെയ്തത്. യൂത്ത് ലീഗ്, വനിതാ ലീഗ്, റിലീഫ് കമ്മറ്റി, വൈറ്റ്ഗാർഡ് തുടങ്ങി പോഷക സംഘടനകൾക്കും സമാന്തര കമ്മറ്റി രൂപീകരിച്ചു.പാർട്ടിയിൽ അഴിമതിയും സ്വജനപക്ഷപാതവുമാണെന്നും പാർട്ടിയെ ശുദ്ധീകരിക്കുകയാണ് ലക്ഷ്യമെന്നും സമാന്തര കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ജില്ലാ പ്രസിഡണ്ട് പി കുഞ്ഞുമുഹമ്മദിനെതിരെ ആഞ്ഞടിച്ചു കൊണ്ടായിരുന്നു സമാന്തര കമ്മറ്റി ഭാരവാഹികളുടെ വാർത്താ സമ്മേളനം. ജില്ലാ പ്രസിഡണ്ടാണ് പാർട്ടിയെ പിളർപ്പിലേക്ക് നയിച്ചതെന്നാണ് ആരോപണം. തളിപ്പറമ്പിലെ പ്രശ്നങ്ങളുടെ പേരിൽ പാർട്ടി ജില്ലാ കമ്മറ്റിയും രണ്ട് തട്ടിലാണ്.പാർട്ടി പിളർന്നതോടെ ലീഗ്  ഭരിക്കുന്ന തളിപ്പറമ്പ് മുൻസിപ്പാലിറ്റി ഭരണവും പ്രതിസന്ധിയിലായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News