ഇന്ത്യ-പാക് അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയാൻ നിർണായക നീക്കവുമായി സൈന്യം; നിരവധി ഭീകര ക്യാമ്പുകൾ തകർത്തു

ഇന്ത്യ-പാക് അതിർത്തിയിലെ വൻ നുഴഞ്ഞുകയറ്റം തടയാൻ നിർണായക നീക്കവുമായി ഇന്ത്യൻ സൈന്യം. ശ്രീനഗറിന് സമീപത്തെ ഉറിയിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയ സൈന്യം നിരവധി ഭീകര ക്യാമ്പുകൾ തകർത്തു. പ്രദേശത്ത് രണ്ട് ദിവസമായി ഇൻ്റർനെറ്റ് മൊബൈൽ സേവനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം തുടരുകയാണ്.

2016-ലെ ഉറി ആക്രമണത്തിൻ്റെ വാർഷികവുമായി ബന്ധപ്പെട്ടാണ് ശ്രീനഗറിലെ പാക് അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമം നടന്നതായി സൈന്യം പറയുന്നത്. ശനിയാഴ്ച വൈകിട്ടാണ് സൈന്യം നുഴഞ്ഞുകയറ്റം കണ്ടെത്തിയത്. ഇത് തടയാനുള്ള ശ്രമം കഴിഞ്ഞ രണ്ട് ദിവസമായി സൈന്യം തുടരുകയാണ്.

പാകിസ്ഥാനില്‍നിന്ന് ആറ് ഭീകരരുടെ സംഘം ഇന്ത്യന്‍ മേഖലയിലേക്കു നുഴഞ്ഞുകയറിയതായി സംശയമുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. വെടിവയ്പില്‍ ഒരു സൈനികന് പരിക്കേറ്റു. നുഴഞ്ഞുകയറിയവരെ കണ്ടെത്താനുള്ള ശക്തമായ തിരച്ചില്‍ നടത്തുകയാണെന്നും സൈന്യം അറിയിച്ചു.

അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള നുഴഞ്ഞുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഫോണ്‍, ഇന്റര്‍നെറ്റ് സര്‍വീസ് റദ്ദാക്കുന്നത് ആദ്യമായാണ്. ഫെബ്രുവരിയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കിയതിനു ശേഷം രണ്ടാം തവണയാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത്. നിയന്ത്രണ രേഖയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ സൈന്യം നിരവധി ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ഭീകരര്‍ നുഴഞ്ഞുകയറാനായി തമ്പടിച്ചിരുന്ന കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News