13 ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാർ; സുപ്രീം കോടതി കൊളീജിയം ശുപാർശ പുറത്ത്

സുപ്രീം കോടതി കൊളീജിയം ശുപാർശ പുറത്ത്. എട്ട് ഹൈക്കോടതി ജഡ്ജിമാർക്ക് ചീഫ് ജസ്റ്റിസുമാരായി സ്ഥാനക്കയറ്റം, അഞ്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് സ്ഥലംമാറ്റത്തിനും ശുപാർശ.

കൽക്കട്ട ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡലിനെ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കും .ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അകിൽ ഖുറേഷിയെ രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാനും ശുപാർശ.

കേരള ഹൈക്കോടതി ജഡ്ജി എ.എം. ബദർ അടക്കം 17 ജഡ്ജിമാരെ മറ്റ് ഹൈക്കോടതികളിലേക്ക് സ്ഥലം മാറ്റാനും തീരുമാനം. ജസ്റ്റിസ് എ.എം. ബദറിനെ പട്ന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനാണ് ശുപാർശ. കൊളീജിയം തീരുമാനം സുപ്രീംകോടതി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തു

സീനിയോറിറ്റിയിൽ രണ്ടാമനായിരുന്ന ജസ്റ്റിസ് അകിൽ ഖുറേഷിയെ സുപ്രീം കോടതി ജഡ്ജിയാക്കാൻ കൊളീജിയം തയാറാകാത്തത് വിവാദമായിരുന്നു.2019 മെയിൽ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാനുള്ള സുപ്രീംകോടതി കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരുന്നു.2019 സെപ്റ്റംബറിൽ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന കൊളീജിയം ശുപാർശ കേന്ദ്രം അംഗീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News