കോഴിക്കോട് സ്വർണക്കവർച്ച; പൊലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട് നഗരത്തിൽ തിങ്കളാഴ്ച രാത്രി നടന്ന സ്വർണക്കവർച്ചയിൽ പൊലീസ് അന്വേഷണം തുടങ്ങി. സമീപ സ്ഥലങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. 1.2 കിലോ സ്വർണമാണ് ബംഗാൾ സ്വദേശിയായ സ്വർണക്കടക്കാരനെ ആക്രമിച്ച് എട്ടംഗ സംഘം കവർന്നത്.
പാളയം കണ്ടംകുളം ജൂബിലി ഹാളിനു മുന്നിൽ വച്ച് തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് വൻ കവർച്ച നടന്നത്.

നാലു ബൈക്കുകളിലായി എത്തിയ എട്ട് പേരടങ്ങുന്ന സംഘം ബംഗാൾ സ്വദേശി റംസാൻ അലിയെ ആക്രമിച്ച ശേഷം സ്വർണ്ണം കവർന്നു. ബൈക്കിൽ സഞ്ചരിക്കുകയിരുന്ന ഇയാളെ ചവിട്ടി വീഴ്ത്തിയാണ് സ്വർണം തട്ടിയെടുത്തത്. സ്വർണം ഉരുക്കൽ കേന്ദ്രത്തിൻ്റെ ഉടമയായ ഇയാൾ ലിങ്ക് റോഡിലെ കടയിൽ നിന്ന് മറ്റൊരിടത്തേക്ക് സ്വർണം കൊണ്ടു പോവുകയായിരുന്നു.

പാൻ്റിൻ്റെ പോക്കറ്റിൽ കടലാസിൽ പൊതിഞ്ഞാണ് 6 കട്ടികളായി സ്വർണം സൂക്ഷിച്ചത്. അന്വേഷണത്തിൻ്റെ ഭാഗമായി റംസാൻ അലിയെ സംഭവം നടന്ന സ്ഥലത്തെത്തത്തിച്ച് ടൗൺ എ.സി.പി ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തി. സംഭവം നടന്ന സ്ഥലത്തും സമീപ കടകളിലും സ്ഥാപിച്ച സി സി ടി വി ദൃശ്യങ്ങൾ കസബ പോലീസ് ശേഖരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here