വർഗീയ വൈറസിന് ഏറ്റവും ഫലപ്രദമായ വാക്സിൻ ഗുരുദർശനം; എം ബി രാജേഷ്

വർഗീയ വൈറസ് പടർത്താൻ ശ്രമം നടക്കുന്നുവെന്ന് സ്പീക്കർ എംബി രാജേഷ്.യഥാർത്ഥ വിശ്വാസികൾ വർഗീയ വാദിയാകില്ലെന്നും വർഗീയ വൈറസിന് ഏറ്റവും ഫലപ്രദമായ വാക്സിൻ ഗുരുദർശനമാണെന്നും എം ബി രാജേഷ്. ശ്രീനാരായണ ഗുരു സമാധി ദിനമായ ഇന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അപരമത ദ്വേഷമുണ്ടാക്കുന്ന വാക്കുകൾ ആരിൽ നിന്നും ഉണ്ടാകാൻ പാടില്ലെന്നും അത്തരം ശ്രമങ്ങളിൽ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു. ഗുരു ദേവനെ പോലെ ഉള്ളവരുടെ ചിന്തയും ദർശനവും സമൂഹത്തിൽ ഉയർന്നു വരണമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

അതേസമയം, കേരള സമൂഹത്തിന് മാനവികതയുടെ വെളിച്ചം വിതറി ആധുനികതയിലേയ്ക്കുള്ള വഴി കാട്ടിയ മഹാത്‌മാവാണ് ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . ഗുരു വിഭാവനം ചെയ്ത ഒരു സമൂഹമായി മാറാൻ ഇനിയും നമ്മളൊരുപാട് ദൂരം മുന്നോട്ടു പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News