നരേന്ദ്ര ഗിരിയുടെ മരണം; ബിജെപി നേതാവിന്റെ മൊഴിയെടുക്കും

അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരി മഹാരാജ് മരിച്ച സംഭവത്തില്‍ നരേന്ദ്രഗിരിയും ശിഷ്യന്മാരും തമ്മില്‍ തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ചവരുടെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ബിജെപി നേതാവ് സുനില്‍ മിശ്ര, എസ്പി നേതാവ് ഇന്ദ്രപ്രകാശ്, അടിഷണല്‍ എസ്പി ഒപി പാന്‍ഡെ എന്നിവരില്‍ നിന്ന് മൊഴിയെടുക്കും.

അതേസമയം അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരി മഹാരാജ് മരിച്ചതിൽ യുപി പൊലീസ് കേസെടുത്തു. അനുയായി ആനന്ദ് ഗിരിക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചതിരിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്.

മാനസിക സംഘർഷത്താൽ ജീവിതം അവസാനിപ്പിക്കുന്നുവെന്നു വ്യക്തമാക്കുന്ന കുറിപ്പിൽ ആനന്ദ് ഗിരി മാനസികമായി പീഡിച്ചിരുന്നതായും സൂചിപ്പിച്ചിട്ടുണ്ട്. ആനന്ദ് ഗിരിയെ കൂടാതെ മറ്റ് 2 പേരുടെ പേരുകളും പരാമർശിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

മഠത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിൽപത്ര രൂപത്തിലുള്ള പരാമർശങ്ങളും കുറിപ്പിലുണ്ട്. സീലിങ് ഫാനിൽ കെട്ടിയ കയറിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചില തർക്കങ്ങളെത്തുടർന്ന് ആനന്ദ് ഗിരിയെ ഒരു വർഷം മുൻപ് മഠത്തിൽനിന്ന് പുറത്താക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News