കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ തന്നെ മൂന്നാം തവണയും അധികാരത്തിലേക്ക്

കാനഡയില്‍ പ്രധാനമന്ത്രിയായി മൂന്നാം തവണയും ജസ്റ്റിന്‍ ട്രൂഡോ അധികാരത്തിലേക്ക്. ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി ജയമുറപ്പിച്ച തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. എന്നാല്‍ കേവലഭൂരിപക്ഷം ലഭിക്കാനിടയില്ല. പ്രധാന എതിരാളികളായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തോല്‍വി സമ്മതിച്ചു. കടുത്ത മല്‍സരത്തിനൊടുവിലാണ് ജസ്റ്റിന്‍ ട്രൂഡോ തുടര്‍ച്ചയായി മൂന്നാംതവണയും അധികാരത്തിലേറുന്നത്. കാലാവധി തീരാന്‍ രണ്ടുവര്‍ഷം ബാക്കി നില്‍ക്കെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ട്രൂഡോയ്ക്ക് കാര്യമായ ഗുണംചെയ്തില്ലെന്ന് ഫലങ്ങള്‍ വ്യക്തമാക്കുന്നു.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ജസ്റ്റിന്‍ ട്രൂഡോ തുടര്‍ച്ചയായി മൂന്നാംതവണയും അധികാരത്തിലേറുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഉയര്‍ത്തിയ ശക്തമായ വെല്ലുവിളിയെ അതിജീവിക്കാനായെങ്കിലും 338 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിനാവശ്യമായ 170 സീറ്റ് ലിബറല്‍ പാര്‍ട്ടിക്ക് ലഭിക്കാന്‍ സാധ്യതയില്ല. ബ്ലോക് ക്യുബെക്വ പാര്‍ട്ടിയുടേയോ ഇന്ത്യന്‍ വംശജനായ ജഗ്മീത് സിങ് നയിക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടേയോ പിന്തുണയോടെ മാത്രമെ ഭരണം നിലനിര്‍ത്താനാകൂവെന്നാണ് വിലയിരുത്തല്‍. കാലാവധി തീരാന്‍ രണ്ടുവര്‍ഷം ബാക്കി നില്‍ക്കെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ട്രൂഡോയ്ക്ക് കാര്യമായ ഗുണംചെയ്തില്ലെന്ന് ഫലങ്ങള്‍ വ്യക്തമാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here