ഇന്ത്യയിൽ ഉത്പാദിപ്പിച്ച വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറന്റീൻ; ബ്രിട്ടന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

ഇന്ത്യയിൽ ഉത്പാദിപ്പിച്ച വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറന്റീൻ നിർബന്ധമാക്കിയ ബ്രിട്ടന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊവിഷീൽഡ് വാക്സീൻ അഗീകരിക്കാത്തതിൽ ബ്രിട്ടനെ കേന്ദ്രം രേഖാമൂലം പ്രതിഷേധം അറിയിച്ചു. ഇന്ത്യൻ വാക്സിൻ അംഗീകരിക്കാത്തത് വംശീയതയാണെന്ന ആരോപണവും ശക്തമാകുന്നുണ്ട്. കൊവിഷീൽഡിന്റെയോ കൊവാക്സിന്റോയോ രണ്ട് ഡോസും സ്വീകരിച്ചവർക്കും യുകെയിലെത്തിയാൽ 10 ദിവസം ക്വാറന്റീൻ നിർബന്ധമാക്കിയാണ് ബ്രിട്ടന്റെ നടപടി.

ഒരു വാക്‌സിൻ പോലും സ്വീകരിക്കാത്തവർക്കുള്ള അതേ നിയന്ത്രണമാണ് ഇന്ത്യൻ വാക്‌സിൻ സ്വീകരിച്ചവരും ബ്രിട്ടനിൽ തുടരേണ്ടത്.അടുത്ത വർഷം വരെയെങ്കിലും ഈ നിയന്ത്രണം തുടരുമെന്ന് ബ്രിട്ടൺ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ബ്രിട്ടീഷ് ഹൈക്കമ്മീഷന് ഇന്ത്യ പ്രതിഷേധിച്ച് കുറിപ്പ് നൽകി. സമാന വാക്സിൻ നയം ഇന്ത്യയും സ്വീകരിക്കും എന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

അതേസമയം, രാജ്യത്ത് കഴിഞ്ഞ ദിവസം 26,115 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 3,09,575 പേരാണ് രോഗ ബാധിതരായി ചികിത്സയിൽ തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News