കൊവിഡിൽ ഒമാന് ആശ്വാസം; തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് മരണങ്ങളില്ല

ഒ​മാ​നി​ൽ കൊ​വി​ഡ്​ സാ​ഹ​ച​ര്യ​ങ്ങ​ൾ ആ​ശ്വാ​സ​ക​ര​മാ​യി തു​ട​രു​ന്നു. രാജ്യത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 36 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇ​തോ​ടെ രാജ്യത്ത് രോ​ഗം സ്ഥിരീകരിച്ചവരുടെ എ​ണ്ണം 3,03,459 ആ​യി. 113 പേ​ർ​ക്ക്​ കൂ​ടി രോ​ഗം ഭേ​ദ​മാ​യി. 2,93,957 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ക്​​ത​രാ​യ​ത്. രോ​ഗ​മു​ക്​​തി​നി​ര​ക്ക്​ 96.9 ശ​ത​മാ​ന​മാ​യി ഉ​യ​രു​ക​യും ചെ​യ്​​തു. മൂ​ന്ന്​ പേ​രെ​യാ​ണ്​ പു​തു​താ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 51 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 19 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണു​ള്ള​ത്.

അതേസമയം, ഞാ​യ​റാ​ഴ്ച കൊ​വി​ഡ്​ മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലും പ്ര​തി​ദി​ന മ​ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല. ഏ​റെ ഇ​ട​വേ​ള​ക്ക്​ ശേ​ഷ​മാ​ണ്​ തു​ട​ർ​ച്ച​യാ​യ മൂ​ന്ന്​ ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​ദി​ന മ​ര​ണ​ങ്ങ​ൾ ഇ​ല്ലാ​തി​രി​ക്കു​ന്ന​ത്. 97 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.

രാ​ജ്യ​ത്ത്​ വാ​ക്​​സി​നേ​ഷ​ൻ അ​തി​വേ​ഗം പുരോഗമിക്കുകയാണ്. രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel