അതിഥി തൊഴിലാളികളെ എത്തിച്ച ബസില്‍ കഞ്ചാവ് കടത്തിയ സംഭവം; മുഖ്യപ്രതി സലാം കീഴടങ്ങി

അതിഥി തൊഴിലാളികളെ എത്തിച്ച ബസില്‍ കഞ്ചാവ് കടത്തിയ സംഭവത്തില്‍ മുഖ്യപ്രതി കീഴടങ്ങി. ആലുവ സ്വദേശി സലാം ആണ് ആലുവ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുമ്പാകെയെത്തി കീഴടങ്ങിയത്. പ്രതിയെ പൊലീസ് പാലക്കാട് എക്സൈസിന് കൈമാറി. 150 കിലോ കഞ്ചാവാണ് ബസില്‍ നിന്ന് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അഞ്ച് പേരെ പൊലീസ് പിടികൂടിയിരുന്നു.

ബസ് ഡ്രൈവര്‍ സഞ്ജയിനെയും കഞ്ചാവ് വാങ്ങാനെത്തിയ എറണാകുളം സ്വദേശികളായ നാല് പേരുമാണ് നേരത്തെ പിടിയിലായത്. സുരേന്ദ്രന്‍, അജീഷ്, നിതീഷ് കുമാര്‍, പാരിഷ് മാഹിന്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. രണ്ട് വാഹനങ്ങളിലായാണ് ഇവര്‍ ബസ്സില്‍ നിന്ന് കഞ്ചാവ് ശേഖരിക്കാന്‍ വന്നത്.

പശ്ചിമ ബംഗാളില്‍ നിന്നും തൃശൂര്‍, എറണാകുളം ജില്ലയിലേക്ക് തൊഴിലാളികളെ കൊണ്ടുവന്ന ബസ്സിലാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. സലാമിന് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത്. വിശാഖപട്ടണത്തെ കാക്കിനട എന്ന സ്ഥലത്ത് നിന്നുമാണ് കഞ്ചാവ് കയറ്റിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here