സംസ്ഥാനത്ത് കോളേജുകള്‍ തുറക്കാനുള്ള ക്രമീകരണം തുടങ്ങി: മന്ത്രി ഡോ.ആര്‍.ബിന്ദു

സംസ്ഥാനത്ത് കോളേജുകള്‍ തുറക്കാനുള്ള ക്രമീകരണം തുടങ്ങിയെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു. കോളജുകളില്‍ 90 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും വാക്സിനേഷന്‍ പൂര്‍ത്തിയായെന്ന് മനസിലാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

കോളേജുകളില്‍ അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് ആരംഭിച്ച ശേഷം മറ്റ് വിദ്യാര്‍ത്ഥികളുടെ ക്ലാസ്സിന്റെ കാര്യം പരിശോധിക്കുവെന്നും മന്ത്രി പറഞ്ഞു. വാക്സിനേഷന്‍ ക്രമീകരണത്തിന് സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

രണ്ടു ദിവസത്തിനകം യോഗം ചേര്‍ന്നു പുരോഗതി വിലയിരുത്തും. വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ കൃത്യമായി നല്‍കും. ഇതിനായി ആരോഗ്യവകുപ്പുമായി ചേര്‍ന്ന് വാക്സിന്‍ ഡ്രൈവ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 18ന് മുഴുവന്‍ ക്ലാസുകളും തുറക്കുന്ന കാര്യത്തിലെ തീരുമാനം പരിശോധിച്ച് മാത്രമേ എടുക്കൂ. ഒക്ടോബര്‍ 4-ന് അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ ആദ്യം കോളേജില്‍ എത്തിയ ശേഷം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News