റാമിനെയും ജാനകിയെയും സ്വീകരിക്കാനൊരുങ്ങി ബോളിവുഡും; ’96’ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു

സി പ്രേംകുമാറിന്റെ സംവിധാനത്തില്‍ തൃഷയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രമായിരിന്നു ’96’. 2018ല്‍ റിലീസ് ചെയ്ത ചിത്രം കേരളത്തിലും മികച്ച വിജയമാണ് നേടിയത്. വിജയ് സേതുപതിയുടെ റാമിനും തൃഷ അവതരിപ്പിച്ച ജാനകിക്കും തെന്നിന്ത്യയില്‍ ധാരാളം ആരാധകരെ ഉണ്ടാക്കാനും കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

അജയ് കപൂറാണ് 96ന്റെ ഹിന്ദി റൈറ്റ്സ് സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ പ്രഖ്യാപനം നടന്നത്. സ്ഥലത്തിന്റെയും ഭാഷയുടെയും അതിരുകളില്ലാതെ തന്നെ പറയാന്‍ കഴിയുന്ന കഥയാണ് ചിത്രത്തിന്റേത്‌. അതുകൊണ്ടാണ് 96 ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചതെന്ന് അജയ് കപൂര്‍ പ്രഖ്യാപന വേളയില്‍ പറഞ്ഞു. ചിത്രത്തെ വ്യക്തമായി മനസിലാക്കുന്ന ഒരു സംവിധായകനെയും അഭിനേതാക്കളെയും കണ്ടെത്തുമെന്നും അജയ് കപൂര്‍ വ്യക്തമാക്കി. എല്ലാം തീരുമാനമായാല്‍ അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ ചിത്രത്തിന്റെ കന്നഡ റീമേക്ക് വന്നിരുന്നു. മലയാളിതാരം ഭാവനയാണ് 96ന്റെ കന്നഡ പതിപ്പില്‍ ജാനുവിന്റെ വേഷത്തില്‍ എത്തിയത്. വിജയ് സേതുപതി അനശ്വരമാക്കിയ റാം എന്ന കഥാപാത്രമായി കന്നഡ താരം ഗണേഷും രംഗത്തെത്തി. 99 എന്നായിരുന്നു ചിത്രത്തിന്റെ പേര്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here