ഈ വരുന്ന 24ന് ക്വാഡ് ഉച്ചകോടി അമേരിക്കയില്‍ നടക്കും. ഇതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും തമ്മിൽ കൂടിക്കാഴ്ച നടത്തും.
ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായതിന് ശേഷം മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്.ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മോദി നാളെ അമേരിക്കയിലെത്തും. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്‌മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവരും ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും.
അതേസമയം, പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി അറിയിച്ചു. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ക്വാഡില്‍ ചര്‍ച്ചാ വിഷയമാകും. ഭീകരവാദം, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങള്‍ യുഎന്‍ പൊതുസഭയില്‍ ഉന്നയിക്കും. ക്വാഡ് ഉച്ചകോടിയില്‍ ജോ ബൈഡന്‍ അധ്യക്ഷത വഹിക്കും.
യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. താലിബാന്‍ വിഷയം ഉച്ചകോടിയില്‍ പ്രധാനചര്‍ച്ചയാകും. ഇന്തോ പസഫിക് ചര്‍ച്ചകളും ഉച്ചകോടിയില്‍ നടക്കും. കഴിഞ്ഞ മാര്‍ച്ചിൽ ക്വാഡ് രാജ്യങ്ങളുടെ വെര്‍ച്വല്‍ ഉച്ചകോടി നടന്നിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.