നരേന്ദ്ര ഗിരിയുടെ മരണം; അനുയായി ആനന്ദ് ഗിരിയെ അറസ്റ്റ് ചെയ്തു

അഖിലേന്ത്യ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ദ് നരേന്ദ്രഗിരിയുടെ മരണത്തില്‍ പ്രധാന പ്രതിയും അടുത്ത അനുയായിയുമായ ആനന്ദ് ഗിരിയെ അറസ്റ്റ് ചെയ്തതായി യു പി പൊലീസ്. നരേന്ദ്രഗിരി ആത്മഹത്യ ചെയ്‌തെതിനെ തുടര്‍ന്ന് ആനന്ദ് ഗിരിയെ ഹരിദ്വാറില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്.

ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. കേസിലെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് പ്രഗ്യാരാജ് എസ്പി പറഞ്ഞു. മാനസിക സംഘർഷത്താൽ ജീവിതം അവസാനിപ്പിക്കുന്നുവെന്നു വ്യക്തമാക്കുന്ന കുറിപ്പിൽ ആനന്ദ് ഗിരി മാനസികമായി പീഡിച്ചിരുന്നതായും സൂചിപ്പിച്ചിട്ടുണ്ട്. ആനന്ദ് ഗിരിയെ കൂടാതെ മറ്റ് 2 പേരുടെ പേരുകളും പരാമർശിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

മഠത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിൽപത്ര രൂപത്തിലുള്ള പരാമർശങ്ങളും കുറിപ്പിലുണ്ട്. സീലിങ് ഫാനിൽ കെട്ടിയ കയറിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ചില തർക്കങ്ങളെത്തുടർന്ന് ആനന്ദ് ഗിരിയെ ഒരു വർഷം മുൻപ് മഠത്തിൽനിന്ന് പുറത്താക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel