ഹ്രസ്വ ഡോക്യുമെന്ററി ‘കനവ് – ദി ഡ്രീം’ മമ്മൂട്ടി ലോഞ്ച് ചെയ്തു

നെബിഷ് ബെന്‍സണ്‍ സംവിധാനം ചെയ്ത ഹ്രസ്വ ഡോക്യൂമെന്ററിയായ ‘കനവ് – ദി ഡ്രീം’ മമ്മൂട്ടി ലോഞ്ച് ചെയ്തു. ഹ്രസ്വ ഡോക്യൂമെന്ററിയുടെ നിര്‍മ്മാണം യൂസല്‍ ഫിലിംസ്, വില്ലന്‍സ് ഓഫ് വിന്റര്‍, മൂഖ്‌നായക് പിക്‌ച്ചേര്‍സ് എന്നിവയുടെ ബാനറില്‍ സച്ചു ശാന്തി ജെയിംസ്, നെബിഷ് ബെന്‍സണ്‍, ഷെബിന്‍ ബെന്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ്.

സ്വപ്നം കാണുവാന്‍ ഭയമില്ലാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കെ ജെ ബേബി സ്ഥാപിച്ച കനവ് എന്ന എഡ്യൂക്കേഷണല്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഈ ഡോക്യുമെന്ററി ചെയ്തിരിക്കുന്നത്.

വയനാട് ജില്ലയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്, മൂന്ന് തലമുറകളിലെ ആദിവാസികളുടെ ജീവിതവും അവരുടെ ഭൂത കാലവും, വര്‍ത്തമാന കാലഘട്ടത്തെയും, ഭാവിയെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. പാട്ടുകളിലൂടെ- കഥകള്‍ പറയുന്ന അവരുടെ സാധാരണ രീതിയെയാണ് കഥയില്‍ സമഗ്രമായി ഉപയോഗിച്ചിരിക്കുന്നത്.

ഛായാഗ്രഹണം അഭിനവ് യു.വിയും, ജേക്കബ് റെജിയും ചേര്‍ന്നാണ്. ഷെബിന്‍ ബെന്‍സണ്‍ കോ-പ്രൊഡ്യൂസറും, സുജിത മേനോന്‍ ഈ ഡോക്യൂമെന്ററിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. സംഗീതവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് ഹരികൃഷ്ണ കുന്നത്താണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News