അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്കും പഠിക്കാമെന്ന് താലിബാൻ; ചർച്ച അന്തിമ ഘട്ടത്തിൽ

അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളെ വൈകാതെ തന്നെ സ്കൂളുകളിൽ പ്രവേശിക്കാൻ അനുവദിക്കുമെന്ന് താലിബാൻ. അഫ്ഗാനിസ്ഥാനിലെ സ്കൂളുകൾ പെൺകുട്ടികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച അന്തിമ ഘട്ടത്തിലാണെന്നും എത്രയും പെട്ടെന്ന് തന്നെ ഇത് യാഥാർഥ്യമാകുമെന്നും താലിബാൻ വക്താവ് സൈബുള്ളാ മുജാഹിദ് പറഞ്ഞു.

കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം താലിബാന്‍ നിഷേധിച്ചതായി വാർത്തകൾ വന്നിരുന്നു.സ്കൂളുകളിൽ വനിതാ അധ്യാപകരെ ഒഴിവാക്കി പുരുഷ അധ്യാപകരെ ആയിരുന്നു ഉൾപ്പെടുത്തിയിരുന്നത്.

എല്ലാ പുരുഷ അധ്യാപകരും 7 മുതൽ 12 വരെയുള്ള ക്ലാസുകളിലെ ആൺകുട്ടികളും സ്കൂളുകളിലേക്ക് വരണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. എന്നാൽ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ അറിയിപ്പിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് പരാമർശിച്ചിരുന്നില്ല.

അതേസമയം, താലിബാൻ ഭരണമേറ്റെടുത്തതിന് ശേഷം ഇതാദ്യമായല്ല സ്ത്രീകൾക്ക് നേരെയുള്ള വിവേചനം അഫ്ഗാനിസ്ഥാനിൽ തുടരുന്നത്. കായിക മേഖലയിൽ നിന്നും തൊഴിലിടങ്ങളിൽ നിന്നും സ്ത്രീകളെ താലിബാൻ വിലക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News