മുൻ കോൺഗ്രസ് എം എല്‍ എയും എ ഐ സി സി  ജനറൽ സെക്രട്ടറിയുമായ മൈനുൽ ഹഖ് കോൺഗ്രസ് വിട്ടു

മുൻ കോൺഗ്രസ് എം എല്‍ എയും എ ഐ സി സി  ജനറൽ സെക്രട്ടറിയുമായ മൈനുൽ ഹഖ് കോൺഗ്രസ് വിട്ടു. ബംഗാൾ ഇലക്ഷൻ സമയം മുതൽ മൈനുൽ ഹഖ് കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുകയായിരുന്നു.

ബംഗാൾ തെരഞ്ഞെടുപ്പിന് തൃണമുൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് ദേശിയ നെതൃത്വത്തോട് ഹഖ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം ആവശ്യം പരിഗണിച്ചിരുന്നില്ല.

ബംഗാളിലെ  ഫാരക്ക മണ്ഡലത്തിൽ 5 തവണ എം എല്‍ എ ആയിരുന്നു ഹഖ്. കോൺഗ്രസിന്‍റെ പ്രാഥമിക ആംഗ്വത്തിൽ നിന്ന് രാജീവച്ചുകൊണ്ടുള്ള കത്ത് കോൺഗ്രസ്‌ ദേശിയ അധ്യക്ഷ സോണിയ ഗാന്ധിക്ക് ഹാഖ് നൽകി.

സെപ്തംബർ 23നു മൈനുൽ ഹഖ് തൃണമൂൽ കോൺഗ്രസിൽ ചേരും. നിലവിൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസും കോൺഗ്രസും തമ്മിലുള്ള കൊമ്പ് കോർക്കൽ രൂക്ഷമായ സാഹചര്യത്തിൽ കൂടിയാണ് ഹഖ് ന്റെ ചുവട് മാറ്റം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News