എല്ലുകൾക്ക് ബലം വേണ്ടേ? കഴിക്കൂ ഈ പഴങ്ങൾ

നിങ്ങളുടെ എല്ലുകൾക്ക് ബലം കിട്ടണോ? അതിനായി ചില ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്. എല്ലുകളുടെ ആരോഗ്യം വളരെ പ്രധാനമാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ എല്ലിന്റെ ആരോഗ്യം ദുര്‍ബലമാവുകയോ ക്ഷയിക്കുകയോ ചെയ്യാറുണ്ട്. അധികവും പ്രായമായവരിലാണ് ഈ പ്രശ്‌നം കാണപ്പെടുന്നത്. ചില അസുഖങ്ങളുടെ ഭാഗമായും ഇങ്ങനെ സംഭവിക്കാം. ഇത്തരത്തില്‍ എല്ലിന്റെ ആരോഗ്യത്തിനായി ഡയറ്റിലുള്‍പ്പെടുത്തേണ്ട ആറ് തരം പഴങ്ങളെ പരിചയപ്പെടാം.

നേന്ത്രപ്പഴം

ദഹനപ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്ന നേന്ത്രപ്പഴം എല്ലിനും പല്ലിനും ഏറെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന മഗ്നീഷ്യമാണ് ഇതിന് സഹായകമാകുന്നത്.

ഓറഞ്ച്

കാത്സ്യത്തിന്റെയും വൈറ്റമിന്‍ ഡിയുടെയും മികച്ച സ്രോതസാണ് ഓറഞ്ച്. ഇവ രണ്ടും തന്നെ എല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഏറെ ഉപകരിക്കുന്ന ഘടകങ്ങളാണ്. പതിവായി ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് എല്ലുതേയ്മാനമുള്ളവര്‍ക്ക് ഏറെ ഗുണകരമാണ്.

സ്‌ട്രോബെറി

സ്‌ട്രോബെറിയും എല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. പൊതുവില്‍ ധാരാളം ആരോഗ്യഗുണങ്ങളുള്ള സ്‌ട്രോബെറിയില്‍ കാത്സ്യം, മാംഗനീസ്, പൊട്ടാസ്യം, വൈറ്റമിന്‍-കെ, വൈറ്റമിന്‍-സി എന്നിങ്ങനെയുള്ള അവശ്യഘടകങ്ങളെല്ലാം അടങ്ങിയിരിക്കുന്നു.

പപ്പായ

കാത്സ്യത്തിന്റെ മികച്ചൊരു സ്രോതസായ പപ്പായയും എല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. 100 ഗ്രാം പപ്പായയില്‍ 20 മില്ലിഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു.

പൈനാപ്പിള്‍

കാത്സ്യമോ വൈറ്റമിന്‍ ഡിയോ നേരിട്ട് ശരീരത്തിലെത്തിക്കാന്‍ പൈനാപ്പിളിന് കഴിയില്ല. പകരം ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിലെ ആസിഡ് ലോഡ് സന്തുലിതമാക്കുകയും അതുവഴി കാത്സ്യം നഷ്ടമുണ്ടാകുന്നത് തടയുകയും ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News