കരീന കപൂറിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് സിനിമാലോകം; കുട്ടിക്കാല ഫോട്ടോകള്‍ പങ്കുവെച്ച് സഹോദരി

ബോളിവുഡ് താരം കരീന കപൂറിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് സിനിമാ ലോകം. കരീന കപൂറിന്റെ കുട്ടിക്കാല ഫോട്ടോ പങ്കുവെച്ച് നടിയും സഹോദരിയുമായ കരിസ്മ കപൂര്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

നടന്‍ രണ്‍ധിര്‍ കപൂറിന്റെയും ബബിത കപൂറിന്റെയും ഇളയമകളായിട്ട് 1980ലാണ് കരീന കപൂറിന്റെ ജനനം. നിനക്കൊപ്പം ഞങ്ങള്‍ എന്നും ഉണ്ടാകും എന്നാണ് കരീനയുടെ മൂത്ത സഹോദരിയും നടിയുമായ കരിസ്മ കപൂര്‍ ജന്മദിന ആശംസകള്‍ നേര്‍ന്ന് പറയുന്നത്. ലോകത്തിലെ ഏറ്റവും മികച്ച സഹോദരിയാണ് കരീനയെന്നും കരിസ്മ കപൂര്‍ പറയുന്നു. കരീനയുടെ കുട്ടിക്കാലത്തെ അപൂര്‍വ ഫോട്ടോകളും കരിസ്മ കപൂര്‍ പങ്കുവെച്ചിട്ടുണ്ട്.

റെഫ്യൂജി എന്ന ബോളിവുഡ് ചിത്രത്തില്‍ 2010ല്‍ അഭിഷേക് ബച്ചന്റെ നായികയായിട്ടാണ് കരീന കപൂര്‍ ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News