പൊൻ‌മുടിയിൽ നിയന്ത്രണം; ഒക്ടോബർ മുതൽ ഓൺലൈൻ ബുക്കിംഗ്

പൊൻ‌മുടിയിൽ നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. സന്ദർശകരുടെ തിരക്ക് കാരണമാണ് വനം വകുപ്പും പോലീസും നിയന്ത്രണമേർപ്പെടുത്തിയത്. ഒക്ടോബർ മുതൽ അവധി ദിവസങ്ങളിൽ സന്ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് ആയിരിക്കും ഏർപ്പെടുത്തുക. തിരക്ക് വർധിച്ചത് അപകടങ്ങൾക്ക് കാരണമായെന്നാണ് ഔദ്യോഗിക വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഒരുസമയം ആയിരം വാഹനങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം.

തിരക്ക് കൂടുന്നതിനാൽ പ്രദേശത്ത് കൊവിഡ് വ്യാപന ഭീതി പടർന്നിട്ടുണ്ട്. പ്രദേശത്തെ എട്ട് വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ പരിധിയിലാണ്. അതേസമയം, സന്ദർശകർ കൂടുന്നതിനാൽ ആനപ്പാറ– കല്ലാർ– ചെക്പോസ്റ്റ് റൂട്ടിൽ ഗതാഗത തടസ്സം പതിവാണ്. രണ്ടാം തരംഗം കുറഞ്ഞതിനെ തുടർന്ന് പൊന്മുടി തുറക്കുന്നതിനെ സംബന്ധിച്ച ആരോപണം വന്നപ്പോൾ നിയന്ത്രിതമായ അളവിൽ സഞ്ചാരികളെ കയറ്റുമെന്നായിരുന്നു ആദ്യം അധികൃതർ അറിയിച്ചിരുന്നത്. അതിനായി ഓൺലൈൻ ബുക്കിംഗ് സംവിധാനം കൊണ്ടു വരുമെന്നും അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News