സമഗ്ര ഗതാഗത നയം ആവിഷ്‌കരിച്ചതിനു ശേഷം റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞെന്ന് ബഹ്‌റൈന്‍

ബഹ്‌റൈനില്‍ സമഗ്ര ഗതാഗത നയം ആവിഷ്‌കരിച്ചതിനു ശേഷം റോഡപകടങ്ങളുടെയും മരണങ്ങളുടെയും തോത് അറുപത് ശതമാനം കുറഞ്ഞുവെന്ന് അധികൃതര്‍.

റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നതും മരണം സംഭവിക്കുന്നതും കാര്യമായി കുറഞ്ഞതായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ശൈഖ് അബ്ദുല്‍ റഹ്മാന്‍ ബിന്‍ അബ്ദുല്‍ വഹാബ് ആല്‍ ഖലീഫയാണ് അറിയിച്ചത്. 2015 ല്‍ രാജ്യത്ത് സമഗ്ര ഗതാഗതനയം ആവിഷ്‌കരിച്ചതിനു ശേഷം 2020 വരെ റോഡപകടങ്ങളിലെ പരിക്കിന്റെയും മരണ നിരക്കിന്റെയും കാര്യത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്

കഴിഞ്ഞ വര്‍ഷം മുതല്‍ ഈ വര്‍ഷം ആഗസ്റ്റ് വരെയുള്ള കാലയളവില്‍ ഇത് 35 ശതമാനം കുറഞ്ഞിരുന്നു. മേഖലയില്‍ ഏറ്റവും കുറവ് ട്രാഫിക് അപകടങ്ങളുള്ള രാജ്യം എന്ന നേട്ടം സ്വന്തമാക്കാനും ഇതുവഴി സാധിച്ചു. വാഹനങ്ങളുടെ എണ്ണത്തില്‍ 21 ശതമാനം വര്‍ധന ഇക്കാലയളവില്‍ ഉണ്ടായിട്ടും റോഡപകടങ്ങള്‍ കുറക്കാനായത് മികച്ച നേട്ടമായാണ് അധിക്യതര്‍ വിലയിരുത്തുന്നത്.

ഈസ്റ്റ് ഹിദ്ദ് സിറ്റി, സല്‍മാന്‍ സിറ്റി, ഖലീഫ സിറ്റി തുടങ്ങിയ പുതിയ നഗരങ്ങളുടെ നിര്‍മാണവും വാഹന സാന്ദ്രത ഉയര്‍ന്നതും ഈ രംഗത്തെ മാറ്റങ്ങളാണ്. ട്രാഫിക് സംവിധാനം, സ്മാര്‍ട്ട് സാങ്കതിക വിദ്യയുടെ സഹായത്തോടെ ഗതാഗത നിയന്ത്രണം, നിയമ നിര്‍വഹണം, മൊബൈല്‍ പട്രോളിങ്, അപകട സാധ്യത കൂടുതലുള്ള സ്ഥലങ്ങള്‍ കണ്ടെത്തി ആവശ്യമായ നടപടികള്‍ തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News