ADVERTISEMENT
ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയാൻ പൊലീസിന് ഡിജിപിയുടെ നിർദേശം. ആരോഗ്യ പ്രവർത്തകർ നൽകുന്ന പരാതികളിൽ വേഗത്തിൽ നടപടി എടുക്കാനും നിലവിലുളള കേസുകളിൽ ഉടനടി തന്നെ കർശന നടപടികൾ കൈക്കൊള്ളാനും ഡിജിപി അനില്‍കാന്ത് സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.
ആരോഗ്യ പ്രവർത്തകർക്ക്നേരെയുള്ള ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ഡി ജിപിയുടെ കർശന നിർദേശം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളില്‍ നടപടിയെടുക്കണമെന്ന് നേരത്തെ ഹൈക്കോടതിയും സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ പരാതികളില്‍ ഡിജിപി നേരിട്ട് ഇടപെടണമെന്നായിരുന്നു കോടതി നിര്‍ദേശം.
അതേസമയം, കേരളത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാകുറ്റമാണ്. മൂന്നുവര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.