മമ്മൂട്ടിയുടെ ‘ഭീഷ്മപര്‍വ്വം’ പാക്കപ്പ് ആയി

ബിഗ് ബിയ്ക്കു ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രം ‘ഭീഷ്മപര്‍വ്വ’ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ രചയിതാവ് ദേവ്ദത്ത് ഷാജിയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. മമ്മൂട്ടി-അമല്‍ നീരദ് ചിത്രത്തിനായി തൂലിക ചലിപ്പിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും ശേഷം സ്‌ക്രീനില്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗണിന് ശേഷം ഷൂട്ടിംഗ് തുടങ്ങിയ ആദ്യ മമ്മൂട്ടി ചിത്രമായിരിന്നു ഭീഷ്മപര്‍വം. ഈ ചിത്രത്തിനായി മുടിയും താടിയും നീട്ടിയ മമ്മൂട്ടിയുടെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു. പൂര്‍ണ്ണമായും കൊച്ചിയിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്

ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ‘ഭീഷ്മ വര്‍ധന്‍’ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

വന്‍ താര നിര അണിനിരക്കുന്ന ചിത്രത്തില്‍ തബു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. റാണി പദ്മിനിയുടെ സഹരചയിതാവ് കൂടിയായ പി.ടി.രവിശങ്കറാണ് ചിത്രത്തിന്റെ അഡീഷണല്‍ സ്‌ക്രീന്‍പ്ലേയും ആര്‍.ജെ മുരുകന്‍(മനു ജോസ്) അഡീഷണല്‍ ഡയലോഗും നിര്‍വഹിച്ചിരിക്കുന്നു.

ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാം ആണ്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News