കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഖത്തറില്‍ മാസ്‌ക് വെക്കാത്തതില്‍ നിരവധിപേര്‍ അറസ്റ്റില്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയമങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താന്‍ അധികൃതര്‍ കര്‍ശന പരിശോധനകളാണ് നടത്തി വരുന്നത്.
ഇതിന്റെ ഭാഗമായി ഇന്ന് നടത്തിയ പരിശോധനയില്‍ പുതുതായി 267 പേര്‍ കൂടി പിടിയിലായി. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതില്‍ 252 പേരാണ് പിടിയിലായത്. സാമൂഹിക അകലം പാലിക്കാത്തതിന് 11 പേരും അറസ്റ്റിലായി. കൂടാതെ ഭരണകൂടം പുറത്തിറക്കിയ ക്വാറന്റൈന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് നാലു പേര്‍ക്കെതിരെയും അധികൃതര്‍ നടപടി സ്വീകരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.