കെ കരുണാകരന്റെ പേരില്‍ പിരിച്ച 16 കോടി  കെ സുധാകരന്റെ പേരിലുള്ള സൊസൈറ്റിയിലേക്ക് പോയതെങ്ങനെ? ചോദ്യശരങ്ങളുമായി കെ പി അനില്‍ കുമാര്‍

കെ സുധാകരനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കെ പി അനില്‍കുമാര്‍. കെ കരുണാകരന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ പിരിച്ച 16 കോടി രൂപ എന്തുചെയ്തുവെന്ന് സുധാകരന്‍ വെളിപ്പെടുത്തണമെന്നും ചിറക്കല്‍ രാജാസ് സ്‌കൂള്‍ വാങ്ങാനാണ് പണം പിരിച്ചത്. സ്‌കൂള്‍ വാങ്ങിയില്ലെന്നും പണമെല്ലാം കെ സുധാകരന്റെ പേരിലുള്ള സൊസൈറ്റിയിലേക്ക് പോയതെങ്ങനെയെന്നും അനില്‍ കുമാര്‍ ചോദിച്ചു.

‘താന്‍ നെഹ്‌റുവിന്റെ കോണ്‍ഗ്രസുകാരനായിരുന്നു. സുധാകരന്‍, സതീശന്‍, വേണുഗോപാല്‍ എന്നിവരുടെ കോണ്‍ഗ്രസ് അല്ല. നേരത്തെ പാര്‍ട്ടി വിടേണ്ടതായിരുന്നു. കമ്യൂണിസ്റ്റാക്കിയതിന് സുധാകരനും സതീശനും നന്ദി. സൈബര്‍ ഗുണ്ടകളുടെ സഹായത്തോടെയാണ് കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായത്. താലിബാന്‍ അഫ്ഗാന്‍ പിടിച്ചത് പോലെയാണിത്. രാജ്യത്ത് മതേതരത്വം നിലനിര്‍ത്താന്‍ സിപിഎമ്മിന് മാത്രമേ കഴിയൂവെന്ന ബോധ്യത്തോടെയാണ് താന്‍ പാര്‍ട്ടി വിട്ടത്.’ അദ്ദേഹം പറഞ്ഞു.

കെ സുധാകരനെതിരെ അഴിമതി ആരോപണം ഉന്നയിച്ച അദ്ദേഹം കെ മുരളീധരനെയും വിഡി സതീശനെയും അടക്കം വിമര്‍ശിച്ചു. രാജ്യത്ത് മതേതരത്വം നിലനിര്‍ത്താന്‍ സിപിഎമ്മിന് മാത്രമേ കഴിയൂവെന്ന ബോധ്യത്തോടെയാണ് താന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here