ബെംഗളൂരുവില്‍ അപ്പാര്‍ട്ട്മെന്റിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു

ബെംഗളൂരുവില്‍ അപ്പാര്‍ട്ട്മെന്റിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. ബെംഗളൂരുവിലെ ബൊമ്മനഹള്ളിയില്‍ അശ്രിത് ആസ്പൈര്‍ അപ്പാര്‍ട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത്.

തീപിടിച്ച അപ്പാര്‍ട്ടമെന്റിനൊപ്പം മറ്റ് രണ്ട് ഫ്ളോറുകളിലേക്ക് കൂടി തീപടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അഗ്‌നിശമന സേനയുടെ മൂന്ന് സംഘങ്ങളെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here