കരിപ്പൂര്‍ വിമാനാപകടം: എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പഠിക്കാന്‍ ഒമ്പതംഗ സമിതി

കരിപ്പൂര്‍ വിമാനാപകടത്തില്‍ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പഠിക്കാന്‍ ഒമ്പതംഗ സമിതിയെ രൂപീകരിച്ചു. സാങ്കേതിക വിദഗ്ദ്ധരും ഒമ്പതംഗ സമിതിയില്‍ ഉള്‍പ്പെടും.

രണ്ട് മാസത്തിനകം പുതിയ റിപ്പോര്‍ട്ട് വ്യോമയാന മന്ത്രാലയത്തിന് കൈമാറണം. വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി നല്‍കണമോ എന്ന കാര്യവും സമിതി പരിശോധിക്കും. ഇതിന് ശേഷമാവും അനുമതി നല്‍കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

കരിപ്പൂര്‍ വിമാന അപകടകാരണം പൈലറ്റിന്റിന്റെ വീഴ്ചയെന്നാണ് എയർ ആക്സിഡന്റ്  ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നൽകിയ റിപ്പോർട്ട് .
വിമാനം ഇറക്കാൻ പോകുമ്പോൾ ഉള്ള  നടപടി ക്രമങ്ങൾ പാലിക്കാത്തത് അപകടകാരണമാകാമെന്നും, മുന്നറിയിപ്പുകൾ നൽകിയിട്ടും വിമാനം അമിത വേഗത്തിൽ മുന്നോട്ട് പോയി എന്നും 257 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

2020 ആഗസ്റ്റ് 7 ആണ് ദുബായിൽ നിന്ന് കരിപ്പൂരിലേക്ക് വന്ന എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടത്. 2 പൈലറ്റുമാർ അടക്കം 21 പേർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here