യാത്രാ വിലക്ക് നീക്കി അമേരിക്ക; രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശിക്കാം

ഇന്ത്യ അടക്കം നിരവധി വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്ര വിലക്ക് നീക്കി അമേരിക്ക . രണ്ട് ഡോസ് കൊവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി ജോ ബൈഡൻ സർക്കാർ പ്രഖ്യാപിച്ചു. നവംബര്‍ മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുക. എന്നാൽ കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലേക്കുള്ള ​ഗതാ​ഗത നിയന്ത്രണം തുടരും.

അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ വിദേശ പൗരന്മാരുടെ മുഴുവന്‍ ഡോസ് കൊവിഡ് വാക്സീന്‍ സ്വീകരിച്ച രേഖ വിമാനങ്ങളില്‍ കയറുന്നത് മുമ്പ് തന്നെ ഹാജറാക്കണെന്ന് ബൈഡൻ സർക്കാരിന്‍റെ പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് വൈറ്റ് ഹൗസ് കൊവിഡ് കോഡിനേറ്റര്‍ പറഞ്ഞു.

അതിനൊപ്പം യാത്ര പുറപ്പെടുന്നതിന് മുന്ന് ദിവസം മുമ്പ് കൊവിഡ് നെഗറ്റീവ്‌ രേഖയും സമര്‍പ്പിക്കണം. കഴിഞ്ഞ ഒരു വര്‍ഷമായി ചൈന, ഇന്ത്യ, തുടങ്ങി നിരവധി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്ക യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് നീക്കം ചെയ്തുകൊണ്ടാണ് പുതിയ വാക്സീനേഷന്‍ നിബന്ധനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പൂര്‍ണമായും വാക്സിനേഷന്‍ സ്വീകരിച്ചിരിക്കുന്നവര്‍ക്ക് ക്വാറന്‍റീന്‍ ആവശ്യമില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

അതേസമയം, 18 മാസമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ് ഇതോടെ എടുത്ത് മാറ്റുന്നത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതൽ അന്ന് പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപാണ് യാത്രാ വിലക്ക് ഏർപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News