ഓണ്‍ലൈന്‍ തട്ടിപ്പ് വീരന്മാര്‍ വീണ്ടും രംഗത്ത്; തട്ടിപ്പ് വ്യാജ മണി ട്രാന്‍സ്ഫര്‍ ആപ്പുകള്‍ വഴി

ഓണ്‍ലൈന്‍ മണിട്രാന്‍സ്ഫര്‍ ആപ്പുകള്‍ വഴിയുള്ള തട്ടിപ്പ് വ്യാപകമാകുന്നു. വ്യാജ ആപ്പുകളും തെറ്റായ കസ്റ്റമര്‍ കെയര്‍ നമ്പറുകളും നല്‍കിയാണ് തട്ടിപ്പ് വ്യാപകമാകുന്നത്. തട്ടിപ്പു നടത്തുന്നത് കൂടുതലും ഉത്തരേന്ത്യയിലായതിനാല്‍ അന്വേഷണങ്ങളും പ്രതിസന്ധിയിലാവുകയാണ്

രീതികള്‍ പഴകുമ്പോള്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് ഓണ്‍ലൈന്‍ തട്ടിപ്പു സംഘങ്ങള്‍. മണി ആപ്പു വഴി നടത്തിയ തട്ടിപ്പിന് കഴിഞ്ഞ ദിവസം ഇരയായ തൃശൂര്‍ സ്വദേശിക്ക് നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപയാണ്. മണി ആപ്പു വഴി ഫാസ്റ്റാഗ് റീച്ചാര്‍ജ് ചെയ്യാന്‍ ശ്രമിച്ചു. കഴിയാതെ വന്നപ്പോള്‍ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചെങ്കിലും ലഭ്യമായില്ല. ഉടന്‍ തന്നെ ഒരു അപരിചിത നമ്പറില്‍നിന്ന് ഫോണ്‍ വന്നു ആപ്പില്‍ നിന്നുമാണെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി പ്രശ്‌നം പരിഹരിക്കാം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. എന്നാല്‍ പിന്നീട് വന്നത് ഒരു ഒടിപി മെസേജാണ്. തൊട്ടു പിന്നാലെ തന്നെ നാല്‍പ്പത്തി ഒന്‍പതിനായിരത്തിലധികം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫറായി. രണ്ട് മിനിറ്റിനകം 50,000 രൂപയും നഷ്ടപ്പെട്ടു

ഉടന്‍ തന്നെ ബാങ്കിലെ മാനേജറെ വിവരമറിയിച്ചതിനാല്‍ അധികം പണം നഷ്ടപ്പെട്ടില്ല. സ്‌ക്രീന്‍ കോഡ്ര്‍ ഹാക്കിങ് ആപ്പുകളുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തുന്ന തെന്നാണ് സൈബര്‍ സെല്‍ കരുതുന്നത്. ഗൂഗിളില്‍ കാണുന്ന കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കുന്നത് തട്ടിപ്പു സംഘങ്ങള്‍ക്ക് നമ്പര്‍ ലഭിക്കാന്‍ കാരണമാകുന്നു എന്നും സൈബര്‍ സെല്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News