വെള്ളം കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിച്ചു; ഷോക്കടിച്ച് മൂന്ന് മരണം

വെള്ളം കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവെ ഷോക്കടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കൊല്‍ക്കത്തക്ക് സമീപത്തെ ഖര്‍ദയിലാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് വീട്ടില്‍ വെള്ളം കയറിയത്.

രാജാദാസ് എന്നയാളും ഭാര്യ, പത്തുവയസുള്ള മകന്‍ എന്നിവരുമാണ് മരിച്ചത്. നാല് വയസ്സുകാരനായ മറ്റൊരു മകന്‍ രക്ഷപ്പെട്ടു. രാജാദാസിന് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ശ്രമിക്കവെ ഷോക്കേറ്റു.

രക്ഷിക്കാന്‍ ഓടിയെത്തിയ ഭാര്യക്കും മകനും ഷോക്കേറ്റു. അയല്‍വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അധികൃതരെത്തിയത്. ആശുപത്രിയിലെത്തിയപ്പോള്‍ തന്നെ മൂവരും മരിച്ചതായി അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News