ജാതകപ്പൊരുത്തം പോരാ; ഗർഭിണിയായ കാമുകിയെ വിവാഹം കഴിക്കാനാകില്ലെന്ന് യുവാവ്

ജാതകം ചേരാത്തതിനാല്‍ ഗര്‍ഭിണിയാക്കിയ യുവതിയെ വിവാഹം കഴിക്കാനാകില്ലെന്ന് യുവാവ്. ഇതേത്തുടര്‍ന്ന് യുവതി ഇയാള്‍ക്കെതിരെ പീഡന പരാതി നല്‍കി. തനിക്കെതിരെയുള്ള പീഡനപരാതി തള്ളണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളി. ജാതകപ്പൊരുത്തം വിവാഹത്തില്‍നിന്ന് പിന്മാറാനുള്ള കാരണമാകരുതെന്ന് കോടതി നിരീക്ഷിച്ചു.

ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന യുവതിയുമായി പ്രണയത്തിലായ അവിഷേക് മിത്ര യുവതി ഗര്‍ഭിണിയായതോടെ കൈയൊഴിയുകയായിരുന്നു. തുടര്‍ന്ന് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചു.

പൊലീസ് ഇടപെടലില്‍ യുവതിയെ വിവാഹം ചെയ്യാമെന്ന് ഇയാള്‍ ഉറപ്പ് നല്‍കി. എന്നാല്‍ ജാതകപ്രശ്‌നം പറഞ്ഞ് പിന്മാറിയതോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് തനിക്കെതിരെയുള്ള പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News