കോവളം ഉൾപ്പെടെ ഇന്ത്യയിലെ രണ്ട് കടൽത്തീരങ്ങൾക്ക് ബ്ലൂ ഫ്ലാഗ് അന്താരാഷ്ട്ര അംഗീകാരം

കോവളം ഉൾപ്പെടെ ഇന്ത്യയിലെ രണ്ട് കടൽത്തീരങ്ങൾ കൂടിയാണ് ബ്ലൂ ഫ്ലാഗ് അന്താരാഷ്ട്ര അംഗീകാര പട്ടികയിൽ ഇടം നേടിയത്. കോവളത്തെ കൂടാതെ പുതുച്ചേരിയിലെ ഏദൻ കടൽത്തീരവും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതോടെ ബ്ലൂ ഫ്ലാഗ് പട്ടികയിൽ രാജ്യത്തെ 10 കടൽത്തീരങ്ങൾ ഉൾപ്പെടുന്നു. നേരത്തെ കാസർകോട്, കാപ്പാട് കടൽത്തീരങ്ങൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഐയുസിഎൻ, യുഎൻഡബ്ല്യൂടിഒ, യുഎൻഇപി,യുനെസ്കോ തുടങ്ങിയ സംഘടനകളിൽ ഉൾപ്പെടുന്ന ജൂറിയാണ് അംഗീകാരം നിശ്ചയിക്കുന്നത്. ഡെന്മാർക്കിലെ പരിസ്ഥിതി പഠന സ്ഥാപനമായ എഫ് ഇ ഇ ആണ് ഇക്കോ ലേബൽ ബ്ലൂഫ്ലാഗ് അംഗീകാരം നൽകുന്നത്.

കോവളമുൾപ്പെടെ രണ്ട് കടൽത്തീരങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച വിവരം കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ആണ് അറിയിച്ചത്. കടൽത്തീരങ്ങൾ പതിവായി നിരീക്ഷിക്കുകയും പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് വിലയിരുത്തിയും, 33 കർശന മാനദണ്ഡങ്ങൾ കണക്കിലെടുത്തുമാണ് സംഘടന മികച്ച കടൽത്തീരങ്ങളെ പ്രഖ്യാപിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News