സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി കോന്നിയിൽ; ഉദ്ഘാടനം നാളെ

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി കോന്നിയിൽ പ്രവർത്തന സജ്ജം. മുഖ്യമന്ത്രി ലബോറട്ടറി നാളെ നാടിന് സമർപ്പിക്കും. സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പരിശോധനാ കേന്ദ്രത്തിൻ്റെ നിർമ്മാണ പൂർത്തീകരണം.

കോന്നി സർക്കാർ മെഡി.കോളേജിന് സമീപത്ത് ആണ് മരുന്ന് പരിശോധനാ കേന്ദ്രം ഉയർന്നത്. 18,000 ചതുരശ അടിയിൽ മൂന്ന് നിലകളിലായിട്ടാണ് കെട്ടിടം. ആദ്യ നിലകളിൽ അഡ്മിനിസ്ട്രേഷൻ വിഭാഗം, ലൈബ്രറി, സറ്റോർ, ഡൈനിങ് ഹാൾ എന്നിവയാണ്. ഒന്ന്, രണ്ട് നിലകളിൽ പരിശോധന കേന്ദ്രവുമാണ് പ്രവർത്തിക്കുക. നാളെ വൈകിട്ട് 4ന് മുഖ്യമന്ത്രി ഓൺലൈൻ മുഖേന കേന്ദ്രത്തിൻ്റെ ഉദ്ഘാടന കർമ്മം നിർവഹിക്കും.

പ്രതിവർഷം 4, 500 മരുന്നുകൾ ഇവിടെ പരിശോധിക്കാം. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധനയാകും ഇവിടെ നടക്കുക. സമയ ബന്ധിതമായാണ് നിർമ്മാണം പൂർത്തിയാക്കിയതെന്ന് എംഎൽഎ കെ.യു ജനീഷ് കുമാർ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News