മേലെ പൊന്നാങ്കയം കോളനിയിൽ സൗജന്യ വൈഫൈ ഒരുക്കി ബി എസ് എന്‍ എല്‍ ജീവനക്കാരുടെ കൂട്ടായ്മ

ഓൺലൈൻ പoനത്തിന് ആദിവാസി കോളനിയിൽ സൗജന്യ വൈഫൈ ഒരുക്കി ബി എസ് എന്‍ എല്‍ ജീവനക്കാരുടെ കൂട്ടായ്മ. കോഴിക്കോട് തിരുവമ്പാടി മേലെ പൊന്നാങ്കയം കോളനിയിലെ അമ്പതോളം വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യ വൈ ഫൈ സേവനം ലഭ്യമായത്.
തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ മേലേ പൊന്നാങ്കയം കോളനിയിലെ സ്കൂൾ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ വൈഫൈ കണക്ഷന്‍ സ്ഥാപിച്ചത്.

കോളനിയിലെ അംഗന്‍വാടിയിൽ വൈഫൈ കണക്ഷന്‍ ഒരുക്കി. ഇവിടെ സ്ഥാപിച്ച ടി വി മാത്രം ഓണ്‍ലൈന്‍ പഠനത്തിന് ആശ്രയിച്ചിരുന്ന അന്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വൈഫൈ കണക്ഷന്‍ വലിയ ആശ്വാസമാകും. ആദിവാസി കോളനികളില്‍ ഇന്റര്‍നെറ്റ് എത്തിക്കുന്നതിനുള്ള പഠനം നടത്താന്‍ സംസ്ഥാന സർക്കാർ ബി എസ് എന്‍ എൽ നോട് നിര്‍ദേശിച്ചിരുന്നു.

ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ 54 കോളനികളില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എല്ലാ കോളനികളിലും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ഇന്റര്‍നെറ്റ് എത്തിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ബി എസ് എന്‍ എല്‍ ജീവനക്കാര്‍ മേലേ പൊന്നാങ്കയം കോളനിയില്‍ സൗജന്യ വൈ ഫൈ കണക്ഷന്‍ നൽകാന്‍ തീരുമാനിച്ചു.

പുല്ലൂരാംപാറ നിന്ന് 3 Km അകലെയുള്ള കോളനിയിലേക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ വഴിയാണ് ഇന്റര്‍നെറ്റ് എത്തിച്ചത്. പുല്ലൂരാംപാറ സിഗ്നറ്റ് കേബിള്‍ ടി വി ഇതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ നൽകി. ബി എസ് എൻ എൽ അധികൃതര്‍ കോളനിയിലെത്തി വൈ ഫൈ കണക്ഷന്റെ പ്രവര്‍ത്തനം വിലയിരുത്തി. പദ്ധതിയുടെ രേഖകള്‍ ബി എസ് എന്‍ എല്‍ ജനറല്‍ മാനേജര്‍ സാനിയ അബ്ദുല്‍ ലത്തീഫ് ജില്ലാ കലക്ടര്‍ എൻ തേജ് ലോഹിത് റെഡിക്ക് കൈമാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News