കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് വ്യാപനം കുറയുന്നുവെന്ന് വിദഗ്‌ദ്ധർ

കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് വ്യാപനം കുറയുന്നുവെന്ന് വിദഗ്‌ദ്ധർ. കൊവിഡ് വ്യാപന തോത് നിർണയിക്കുന്ന ആർ വാല്യു കേരളത്തിലും മഹാരാഷ്ട്രയിലും കുറയുന്നത് ആശ്വാസമാണെന്ന് വിദഗ്ദർ അറിയിച്ചു.

കൊവിഡ് വൈറസ് ഒരാളിൽ നിന്ന് എത്ര പേരിലേക്ക് പകരുന്നു എന്നു സൂചിപ്പിക്കുന്ന ആർ വാല്യു രാജ്യത്ത് ഒന്നിനു താഴെയെത്തിയെന്ന് വിദഗ്ധർ വെളിപ്പെടുത്തി. കേരളത്തിലും മഹാരാഷ്ട്രയിലും ആർ വാല്യു ഒന്നിനു താഴെയായി.

വാല്യു ഒന്നിനു മുകളിലാകുന്നതു പകർച്ചവ്യാധി വ്യാപിക്കുന്നതിന്റെ സൂചനയാണ്. കേരളത്തിലെയും മഹാരാഷ്ട്രയിലെയും ആർ വാല്യു കുറയുന്നത് ആശ്വാസമാണെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കി. രാജ്യത്ത്
ഓഗസ്റ്റ് അവസാനം 1.17 ആയിരുന്ന ആർ വാല്യു സെപ്റ്റംബർ 4 – 7 സമയത്ത് 1.11 ആയി. സെപ്റ്റംബർ പകുതിയോടെ 0.92 ആയി. മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു പോലെയുള്ള നഗരങ്ങളിൽ ആർ വാല്യു ഇപ്പോഴും ഒന്നിനു മുകളിലാണ്.

അതേസമയം, രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 26,115 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News