ചെങ്ങറ ഭൂ സമരസമിതി നേതാവ് ളാഹ ഗോപാലൻ അന്തരിച്ചു

ചെങ്ങറ ഭൂ സമര നായകൻ ളാഹ ഗോപാലൻ (72) അന്തരിച്ചു. കൊവിഡ് ബാധിതനായി പത്തനംതിട്ട ജനറല്‍‌ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മൃദേഹം മെഡിക്കല്‍‍കോളേജിന് കൈമാറാനാണ് കുടുംബത്തിന്റെ തീരുമാനം. ഒന്നരപതിറ്റോണ്ടോളം കേരളത്തിലെ ഭൂമസമരങ്ങളെ മുന്നിൽ നിന്ന് നയിച്ച നേതാവായിരുന്നു ളാഹ ഗോപാലന്‍. പത്തനംതിട്ട ജില്ലയിലെ മലയോര ഗ്രാമത്തില്‍ നിന്ന് ആരംഭിച്ച അവകാശപ്പോരാട്ടം ചെങ്ങറയും താണ്ടി സംസ്ഥാനമാകെ പടര്‍ന്നു.

കെ.എസ്.ഇ.ബിയില്‍ നിന്ന് ഓവര്‍സിയറായി വിരമിച്ച ശേഷമാണ് പട്ടികജാതി വിഭാഗത്തിന് വെളിച്ചം പകരാന്‍ ഗോപാലന്‍ സജീവമായി ഇറങ്ങിയത്. 30 പേരെ സംഘടിപ്പിച്ചു കൊണ്ട് സാധുജന വിമോചന മുന്നണി രൂപീകരിച്ചു. 2007 ഓഗസ്റ്റ് 4നു ഗോപാലനും കൂട്ടരും ചെങ്ങറ ഭൂമിയിൽ കുടിൽ കെട്ടി താമസം തുടങ്ങി. കുറച്ചധികം ആളുകള്‍ക്ക് സ്വന്തമായി ഭൂമിയെന്ന സ്വപ്നമായിരുന്നു ളാഹ ഗോപാലൻ മുഴക്കിയത്.
സമരസമിതിയിലെ ചില ആളുകളുമായുള്ള ഭിന്നിപ്പിനെ തുടര്‍ന്ന് അഞ്ചു വര്‍ഷം മുന്‍പ് ചെങ്ങറയില്‍ നിന്നു പത്തനംതിട്ടയിലേക്ക് അദ്ദേഹം താമസം മാറ്റി.

ഒറ്റപ്പെടലും ശാരീരക ബുദ്ധിമുട്ടുകളും സാമ്പത്തിക ഞെരുക്കവും കോടതി വ്യവഹാരങ്ങളും ഗോപാലനെ മാനസികമായി തളര്‍ത്തിയിരുന്നു. പക്ഷേ അപ്പോഴും പിന്നോക്ക വിഭാഗത്തിന് വേണ്ടി ഗോപാലന്‍ പ്രവർത്തിച്ചു കൊണ്ടേയിരുന്നു. കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ചയാണ് അദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഐസിയുവിലേക്ക് മാറ്റി. തുടർന്ന് ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News