കേരള ടൂറിസം സജീവമാകുന്നു; മുംബെയിൽ നിന്നും ലക്ഷദ്വീപിലേക്ക് പോകുന്ന ആഡംബര നൗക കൊച്ചിയിൽ

കൊവിഡ് പ്രതിസന്ധി മറികടന്ന് സജീവമാകുന്ന കേരള ടൂറിസത്തിന് ഉണര്‍വേകി 1200 വിനോദ സഞ്ചാരികളുമായി ആദ്യ കപ്പല്‍ കൊച്ചിയില്‍ എത്തി. മുംബെയിൽ നിന്നും ലക്ഷദ്വീപിലേക്ക് പോകുന്ന ആഡംബര നൗകയാണ് കൊച്ചിയിൽ ഒരു പകൽ നങ്കൂരമിട്ടത്. കൊച്ചിയിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം വൈകിട്ടോടെ സഞ്ചാരികളുമായി കപ്പൽ ലക്ഷദ്വീപിലേക്ക് തിരിക്കും.

2020 മാ​ർ​ച്ചി​ലാ​ണ്​ വി​നോ​ദ​സ​ഞ്ചാ​രികളുമായി അവ​സാ​ന ക​പ്പ​ൽ കൊ​ച്ചി​യി​ൽ എ​ത്തി​യ​ത്. പിന്നിട് കൊവിഡ് പിടി മുറുകിയതോടെ വിനോദസഞ്ചാര കപ്പലുകൾക്കും കുരുക്കു വീണു. ഇതോടെ ഹോം​സ്​​റ്റേ, റി​സോ​ർ​ട്ട്, വ​ഴിയോ​ര ക​ച്ച​വ​ട​ക്കാ​ർ തു​ട​ങ്ങി 10,000ത്തി​ലേ​റെ പേ​രു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാണ് പ്രതിസന്ധിയിലായത്. എന്നാൽ ഒരിടവേളയ്ക്കുശേഷം ആഡംബര കപ്പലുകൾ കൊച്ചിയിൽ എത്തിയതോടെ ഏറെ പ്രതീക്ഷയിലാണ് സംസ്ഥാന വി​നോ​ദ​സ​ഞ്ചാ​ര വകുപ്പ്

കൊവി​ഡ് അ​ട​ച്ചി​ട​ലി​നു​ശേ​ഷം ആ​ദ്യ​മാ​യി കപ്പൽമാർഗം കേ​ര​ള​ത്തി​ലെ​ത്തിയ സ​ഞ്ചാ​രി​ക​ൾ​ക്ക് സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ്, പോ​ർ​ട്ട് ട്ര​സ്​​റ്റ്​ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​ര​ണവും നൽകി. കൊവിഡ് പ്രതിസന്ധി മൂലം മുടങ്ങിക്കിടന്ന യാത്രകൾ വീണ്ടും സാധ്യമായ സന്തോഷത്തിലായിരുന്നു വിനോദസഞ്ചാരികൾ.

നിലവിൽ ആദ്യ കപ്പൽ എത്തിയതിനു പിന്നാലെ മാ​സ​ത്തി​ൽ ര​ണ്ടു ക​പ്പ​ലു​ക​ൾ കൊ​ച്ചി​വ​ഴി സ​ർ​വി​സ്​ ന​ട​ത്താ​നും സ്വകാര്യ കമ്പനി തീരുമാനിച്ചു. സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​മ​നു​സ​രി​ച്ച്​ ഇ​ത്​ ആ​ഴ്​​ച​യി​ൽ ഒ​ന്നാ​യി ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ട്. ഇതോടെ കൊവിഡ് പ്രതിസന്ധി മറികടന്ന് ടൂറിസം മേഖല വീണ്ടും സജീവമാകുമെന്ന് പ്രതീക്ഷയിലാണ് സംസ്ഥാന ടൂറിസം വകുപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News